#MananchiraSquare | കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു

#MananchiraSquare | കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു
Feb 8, 2024 03:38 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു.

എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് മാനാഞ്ചിറയിൽ വൈഫൈ സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനത്തിനുശേഷം സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും.

24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും. മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലം എന്നിവിടങ്ങളിൽ വൈഫൈ ലഭിക്കും. ഒരാൾക്ക് ഒരു ദിവസം ഒരു ജിബി വരെ ഉപയോഗിക്കാം.

മൊബൈൽ, ലാപ്ടോപ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കാം. എളമരം കരീം എംപി ഉൾപ്പെടുന്ന ടെലിഫോൺ ഉപദേശക കമ്മിറ്റിയിലാണ് മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിനെക്കുറിച്ചു ചർച്ച ഉണ്ടായത്.

ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി സമ്മതിക്കുകയായിരുന്നു.

നിരവധിപ്പേർ വൈകുന്നേരങ്ങളിലും മറ്റും സമയം ചെലവഴിക്കാൻ വരുന്ന മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നത് വലിയ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ.

#MananchiraSquare #set #Kerala's #first #free #Wi-Fipark

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall