Dec 26, 2023 03:02 PM

ബേപ്പൂർ: (kozhikode.truevisionnews.com) ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം ഇന്ന്

'ആര്യമാൻ' കപ്പലിൽ കയറാം

ഇനി ഓളപ്പരപ്പിലും തീരത്തും ആവേശം അലതല്ലുന്ന നാല് ദിനരാത്രങ്ങൾ. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ മൂന്നിന് ഇന്ന് പ്രൗഡഗംഭീര തുടക്കമാകും.


29 ഡിസംബര്‍ വരെ നീളുന്ന മേളയുടെ അവസാന ഒരുക്കങ്ങളും പൂർത്തിയായി. വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് നടക്കുക.

ഇന്ന് രാവിലെ ഏഴുമണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്ക് നടക്കുന്ന സൈക്കിള്‍ റാലിയോടെ വാട്ടര്‍ ഫെസ്റ്റിന് ഔപചാരിക തുടക്കമാകും. ബേപ്പൂർ ബീച്ചിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പാതകയുയർത്തി.


ഉച്ച 2 മുതല്‍ സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് സിംഗിള്‍, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് ഡബിള്‍, പാരാമോട്ടറിങ്, ഫ്‌ളൈബോര്‍ഡ് ഡെമോ, റോവിംഗ് ഡെമോ, സര്‍ഫിംഗ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സര്‍ഫിംഗ് ഡെമോ എന്നിവ നടക്കും.

മൂന്നാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ നിര്‍വഹിക്കും.


ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ ഘോഷയാത്ര ഉണ്ടാകും. വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ കയര്‍ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയായ പുലിമുട്ടില്‍ അവസാനിക്കും.

തുടര്‍ന്ന് 7 മണിക്ക് ഹരിചരണ്‍ ബാന്റിന്റെ സംഗീത പരിപാടി ബേപ്പൂര്‍ ബീച്ചിലും തേജ് മെര്‍വിന്‍ & അന്‍വര്‍ സാദത്ത് ആന്റ് ടീം ഒരുക്കുന്ന എ ആര്‍ റഹ്‌മാന്‍ നൈറ്റ് ചാലിയം ബീച്ചിലും വയലി ബാംബൂ മ്യൂസിക് നല്ലൂരിലും അരങ്ങേറും.

'ആര്യമാൻ' കപ്പലിൽ കയറാം

ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ കോസ്റ്റ്ഗാർഡിന്റെ 'ആര്യമാൻ' കപ്പലിൽ ബേപ്പൂർ തുറമുഖത്ത് നിന്ന് ജനങ്ങൾക്ക് പ്രവേശിക്കാം. 2016 ഒക്ടോബറിൽ കൊച്ചിയിൽ കമ്മീഷൻ ചെയ്ത ആര്യമാൻ കൊച്ചിൻ ഷിപ്പ്യാർഡിലാണ് നിർമിച്ചത്.

വൈകീട്ട് മൂന്നു മണിക്ക് ഭക്ഷ്യമേള കൗണ്ടറുകൾ സജ്ജമാകും. ബേപ്പൂർ പാരിസൺ ഗ്രൗണ്ടിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം വൈകുന്നേരം നാലിന് നടക്കും.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (തിങ്കൾ) വൈകീട്ട് ബേപ്പൂരിലെ വേദി സന്ദർശിച്ചു സജ്ജീകരണങ്ങൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി അനുഗമിച്ചു.

ഉത്തരവാദിത്ത ടൂറിസം, ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് 30 വരെ

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ ഫറോക്ക് നല്ലൂര്‍ സ്റ്റേഡിയത്തിലാണ്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ടെക്സ്‌റ്റൈല്‍ കരകൗശല വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഫെസ്റ്റ് ഡിസംബര്‍ 27ന് വൈകുന്നേരം 4.30 ന് നല്ലൂര്‍ സ്റ്റേഡിയത്തില്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

#Preparations #complete #for #four-#day #Jalparap #festival

Next TV

Top Stories