#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ബേപ്പൂരിന്റെ ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ 'ഹെറിറ്റേജ് ട്രയൽ'

#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ബേപ്പൂരിന്റെ ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ 'ഹെറിറ്റേജ് ട്രയൽ'
Dec 20, 2023 02:23 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) അടയാളപ്പെടുത്തിയതും അല്ലാത്തതുമായ ചരിത്ര കഥകൾ ഒരുപാടുണ്ട് ബേപ്പൂരിന്. ഈ കഥകളും ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി 'ഹെറിറ്റേജ് ട്രയൽ' ഒരുക്കുകയാണ് സംഘാടക സമിതി.

ഫാറൂഖ് കോളേജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർത്ഥികളാണ് യാത്രയുടെ ഭാഗമാവുന്നത്. സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ യാത്രയിൽ ക്യൂറേറ്റർ ആവും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ചാലിയത്ത് നിന്ന് യാത്ര ആരംഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യും. ബേപ്പൂർ ബീച്ച്, ജങ്കാർ, ചാലിയം ബീച്ച് വഴി ഫറോക്ക് പഴയ പാലം വരെ സംഘം ബോട്ടിലാണ് യാത്ര ചെയ്യുക. തുടർന്ന് മറ്റൊരു വാഹനത്തിൽ ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറിയും സമീപമുള്ള ജർമ്മൻ ബംഗ്ലാവും സന്ദർശിക്കും.

തുടർന്ന് ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് എന്നിവ സന്ദർശിക്കും. വൈകീട്ട് ആറുമണിയോട് കൂടി ഗോതീശ്വരം ബീച്ചിൽ യാത്ര സമാപിക്കും.

ഗോതീശ്വരം ബീച്ചിൽ ജനപ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ് എന്നിവരുമായി വിദ്യാർത്ഥികൾ സംവാദം നടത്തും. ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള പ്രോജക്ട് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പിന്നീട് സമർപ്പിക്കും.

ഡിസംബർ 26 മുതൽ 29 വരെയാണ് ബേപ്പൂരിൽ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ മൂന്നാം സീസൺ നടക്കുക.

#BeypurInternationalWaterFest: '#Heritage #Trail' #know #history #tourism #potential #Beypur

Next TV

Related Stories
#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

Sep 16, 2024 07:38 PM

#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

കെ. ടി. കെ.റഷീദ് അധ്യക്ഷനായി. അഫ്സൽ മുസ്ല്യാർ,ഷാമിൽ അലി, സി ഇബ്രാഹിം, സി പി അയ്യൂബ്, ടി ആബിദ്,പി.കെ ബഷീർ, പി എൻ ഉമ്മർ കോയ, സി എം മൊയ്തീൻ എന്നിവർ...

Read More >>
#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

Sep 16, 2024 11:16 AM

#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

പച്ചക്കറികള്‍ക്കും, ഉള്ളിലെ തട്ടുകള്‍ക്കും നാശം...

Read More >>
#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

Sep 16, 2024 11:11 AM

#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

അനിയൻ സുരജൻ ആണ് ജേഷ്‌ഠനെ പരിചയപ്പെടുത്തിയതെങ്കിലും ബന്ധം തുടരുന്നതിനിടയിൽ ഇടവിട്ട 5 കൊല്ലങ്ങളിലെ ഓണത്തിന് പൂവിടാതെയും സദ്യ ഒരുക്കിയ...

Read More >>
#ChandradasKaradi | ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് മരണപ്പെട്ട ചന്ദ്രദാസ് കാരാടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

Sep 15, 2024 09:53 PM

#ChandradasKaradi | ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് മരണപ്പെട്ട ചന്ദ്രദാസ് കാരാടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

ചടങ്ങിന് പാട്ടത്തിൽ മോഹനൻ നേതൃത്വം നൽകി മാടത്തിൽ സന്ദീപ് അജയൻ കാരാടി, പി എം അബ്ദുൽ മജീദ് കോരങ്ങാട്, ഷാജിർ പരപ്പൻപൊയിൽ പൊൽപ്പാടത്തിൽ രാധാകൃഷ്ണൻ...

Read More >>
#PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം

Sep 15, 2024 09:47 PM

#PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം

എസ്. ടി. യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുല്‍ ഹമീദ്, വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷറീന, മണ്ഡലം...

Read More >>
#HRamlaBegum | കാഥിക മർഹുമാ ആലപ്പുഴ എച്ച്. റംലാ ലാബീഗത്തെ കുടുംബം അനുസ്മരിച്ചു

Sep 15, 2024 08:28 PM

#HRamlaBegum | കാഥിക മർഹുമാ ആലപ്പുഴ എച്ച്. റംലാ ലാബീഗത്തെ കുടുംബം അനുസ്മരിച്ചു

ശറഫുദ്ധീൻ അഹ്സനി ആനക്കുഴിക്കര , മുസവ്വിർ നൂറാനി കുട്ടോത്ത്, അബ്ദുസലാം മുസ്ല്യാർ വിളയിൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം...

Read More >>
Top Stories