---
title: "#PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം "
english_title: "#PTHVolunteerMeet #Atholi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/235811/pthvolunteermeet-atholi"
published_at: "2024-09-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e708ba7c1e0_pt.jpg"
keywords: []
---

# #PTHVolunteerMeet | അത്തോളിയില്‍ പി ടി എച്ച് വളണ്ടിയര്‍ സംഗമം 

> **Lead Summary:** **അത്തോളി: [ ** അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് വളണ്ടിയര്‍ സംഗമം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: [ ** അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് വളണ്ടിയര്‍ സംഗമം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.

റിലീഫ് സെല്‍ ചെയര്‍മാന്‍ എം.സി ഉമ്മര്‍ അധ്യക്ഷനായി. നഴ്‌സ് ജി.രാജലക്ഷ്മിയെ പിടിഎച്ച് സ്റ്റേറ്റ് ട്രെയിനിംങ് കോര്‍ഡിനേറ്റര്‍ എം.ടി മുഹമ്മദ് മാസ്റ്റര്‍ ആദരിച്ചു.

വളണ്ടിയര്‍മാര്‍ ഉപഹാരം നല്‍കി. ചീഫ് ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.

എസ്. ടി. യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുല്‍ ഹമീദ്, വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷറീന, മണ്ഡലം പ്രസിഡന്റ് നസീറ ഹബീബ്, ജനറല്‍ സെക്രട്ടറി റംല പയ്യം പുനത്തില്‍, പ്രവാസി ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുസ്തഫ ആലയാട്ട്,

വൈസ് പ്രസിഡന്റ് എ.എം മുസ്തഫ, യുത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജാഫര്‍ കൊട്ടാരോത്ത്, ദുബായ്, കുവൈത്ത്, അബൂദാബി കെ. എം.സി.സി പ്രതിനിധികളായ കെ.കെ ഗഫൂര്‍, കെ.വി ബഷീര്‍, അസ്ഗര്‍ അലി കേളോത്ത്, ഫാത്തിമ കൂരാച്ചുണ്ട്, സി.കെ മുഹമ്മദ് സംസാരിച്ചു.

പി.ടി.എച്ച് പഞ്ചായത്ത് ചെയര്‍മാന്‍ സി.കെ നസീര്‍ സ്വാഗതവും റിലീഫ് സെല്‍ പഞ്ചായത്ത് കണ്‍വീനര്‍ ഹൈദര്‍ കൊളക്കാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/235811/pthvolunteermeet-atholi)