കോഴിക്കോട് : (kozhikode.truevisionnews.com) കാഥിക മർഹുമാ ആലപ്പുഴ എച്ച്. റംലാ ബീഗത്തെ കുടുംബം അനുസ്മരിച്ചു.
കേരള മാപ്പിള കലാ അക്കാദമി ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി ഉൽഘാടനം ചെയ്ത യോഗത്തിൽ നവാസ് ആലപ്പുഴ അദ്ധ്യക്ഷനായി.
ശറഫുദ്ധീൻ അഹ്സനി ആനക്കുഴിക്കര , മുസവ്വിർ നൂറാനി കുട്ടോത്ത്, അബ്ദുസലാം മുസ്ല്യാർ വിളയിൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അമീർ കോഴിക്കോട് മുഖ്യാതിഥിയായി. എസി അസീസ്, മുഹമ്മദലി ഇബ്നു മൂസ്സ ആരാമ്പ്രം , സുബിൻ , ഹനാൻ , റസിയാ ബീഗം, ഗായിക ഖദീജ, സുഹറാബി, സുമയ്യ മോൾ , നേഹ , ഹിബ സംസാരിച്ചു. നാഫിഹ് കിഴക്കോത്ത് സ്വാഗതവും സി കെ അജ്മൽ നന്ദിയും പറഞ്ഞു.
കുന്ദമംഗലം സി കെ ആലിക്കുട്ടിയുടെ നേതൃത്വത്തിൽ റംലാ ബീഗം പാടിയ പാട്ടുകൾ അരങ്ങേറി.
#KathikaMarhuma #Alappuzha #HRamlaBegum #remembered #family