താമരശ്ശേരി : (kozhikode.truevisionnews.com) കൊളത്തറ മാട്ടുമ്മൽ ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് മരണപ്പെട്ട നാടക രചയിതാവും സംവിധായകനുമായ ചന്ദ്രദാസ് കാരാടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.
അനുശോചന യോഗത്തിൽ നിരവധി നാടക സാംസ്കാരിക കലാരംഗത്തെ സഹപ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
ചടങ്ങിന് പാട്ടത്തിൽ മോഹനൻ നേതൃത്വം നൽകി മാടത്തിൽ സന്ദീപ് അജയൻ കാരാടി, പി എം അബ്ദുൽ മജീദ് കോരങ്ങാട്, ഷാജിർ പരപ്പൻപൊയിൽ പൊൽപ്പാടത്തിൽ രാധാകൃഷ്ണൻ മാസ്റ്റർ, പാട്ടത്തിൽ വിജയൻ,ആർട്ടിസ്റ്റ് രാകേഷ്,തങ്കയം ശശി,
ബിജു രാജഗിരി പ്രേമകുമാരി ,മുനീർ മാസ്റ്റർ എന്നിവർ ചന്ദ്രദാസിന്റെ ഓർമ്മ പങ്കുവെച്ച് സംസാരിച്ചു.
ചന്ദ്രദാസ് നല്ലൊരു കർഷകൻ കൂടി ആയതുകൊണ്ട് കൂട്ടായ്മ ഏർപ്പെടുത്തിയ ഓർമ്മ മരം ( മാവിൻ തൈ )ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഏറ്റുവാങ്ങി
#condolence #meeting #held #death #ChandradasKaradi #died #canoe #overturned #Chaliyarriver