#NavakeralaSadas | കോഴിക്കോട് ചരിത്ര മണ്ണിലൂടെ നവകേരള സദസിന്റെ ജൈത്ര യാത്ര

#NavakeralaSadas | കോഴിക്കോട് ചരിത്ര മണ്ണിലൂടെ നവകേരള സദസിന്റെ ജൈത്ര യാത്ര
Nov 25, 2023 12:29 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ജനകീയ പ്രശ്‌നങ്ങളോട് സംവദിച്ചും പരാതികൾ സ്വീകരിച്ചും ചരിത്ര മണ്ണിലൂടെ നവകേരള സദസിന്റെ ജൈത്ര യാത്ര.

ഇന്നലെ രാവിലെ വടകരയിൽ പൗര പ്രമുഖരുമായുള്ള കൂടികാഴ്ചയോടെയായിരുന്നു തുടക്കം. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നതിനൊപ്പം പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.

നവകേരള സദസിലേക്ക് സംഭാവന ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ജനാധിപത്യ കേരളത്തിന് അപവാദമാണെന്ന് മുഖ്യമന്ത്രി വടകരയിൽ പറഞ്ഞു. നാദാപുരം കല്ലാച്ചിയിലായിരുന്നു പര്യടനത്തിന്റെ തുടക്കം.


പതിനായിരങ്ങൾ നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകളും കടത്തനാടൻ ശൈലി വിളിച്ചോതുന്ന കളരിയുൾപ്പെടുത്തിയ മൊമെന്റോയും നൽകി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നിവേദനം നൽകാൻ കല്ലാച്ചി മാരാം വീട്ടിൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി എത്തിയിരുന്നു. ഒൻപത് മണിയോടെ ജനങ്ങളെ ഉൾക്കൊളളാനാവാതെ ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞു.


കല്ലാച്ചിയുടെ സമീപ പ്രദേശമായ ചേലക്കാട് മുതൽ ആളുകൾ നടന്നായിരുന്നു വേദിയിലേക്ക് എത്തിയത്. കല്ലാച്ചി ടൗൺ മുതൽ നാദാപുരം ടൗൺ വരെ റോഡിനിരുവശത്തും കെട്ടിടങ്ങൾക്ക് മുകളിലും പരിപാടി വീക്ഷിക്കാനായി ആളുകൾ ഇടം പിടിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങിന് മുമ്പായി രാവിലെ 8.30 ന് കലാപരിപാടികൾ ആരംഭിച്ചു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫെയിം കൗശിക്കിന്റെ നേതൃത്വത്തിലുള്ള ഗാന സദസാണ് വേദിയിൽ അരങ്ങേറിയത്. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ നടന്ന നാദാപുരം നിയോജക മണ്ഡലം നവകേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച കൗണ്ടറുകളിൽ സ്വീകരിച്ചത് 3985 നിവേദനങ്ങൾ. കുറ്റ്യാടി മണ്ഡലത്തിലെ 3969 പരാതികളും സ്വീകരിച്ചു.

രാവിലെ ഏഴ് മണി മുതൽ തന്നെ കൗണ്ടറുകളിൽ ജനങ്ങളെത്തി തുടങ്ങിയിരുന്നു. 20 കൗണ്ടറുകളാണ് വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് നിവേദനം നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.


പേരാമ്പ്രയിൽ നടന്ന നവകേരള സദസിലും പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ 4316 പരാതികൾ എത്തി. കുറ്റ്യാടി മണ്ഡലത്തിലെ പരിപാടി മേമുണ്ടയിലായിരുന്നു. മണ്ഡലത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ജനം അവിടേക്ക് ഒഴുകിയെത്തി. വടകരയിൽ സമാപനം ആറുമണിക്കായിരുന്നു നിശ്ചയിച്ചതെങ്കിലും തുടങ്ങാൻ ഏഴുമണി കഴിഞ്ഞു.

സദസിൽ സജ്ജീകരിച്ച കസേരകൾക്കും താത്കാലിക സംവിധാനങ്ങൾക്കും അപ്പുറത്തേക്ക് ജനം ഒഴുകിയെത്തിയത് ചരിത്രമാകും. ജനനായകരെ കാണാനും കേൾക്കാനും ജനം തിങ്ങിനിറഞ്ഞു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വേദിയിലേക്ക് വരവേറ്റത്.വടകരയിൽ 2700 പരതികളെത്തി.

ജില്ലയിൽ നവംബർ 26 വരെ നവകേരള സദസ് തുടരും. ഇന്ന് രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലത്തുള്ള ഹോട്ടൽ ട്രിപ്പന്റയിൽ പ്രഭാത സദസ് നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു ശേഷം രാവിലെ 11 മണിക്ക് നവകേരള സദസ് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ ആരംഭിക്കും.

വൈകിട്ട് 3 മണിക്ക് ബാലുശ്ശേരി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് 4.30ന് എലത്തൂർ നന്മണ്ട എച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകിട്ട് 6 മണിക്ക് ഫ്രീഡം സ്‌ക്വയറിലും നവകേരള സദസ് നടക്കും.

ജനങ്ങളോട് സം​വ​ദി​ച്ച് ​മ​ന്ത്രി​മാർ ​

അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വിൽ

നാ​ദാ​പു​രം​​:​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​വി​ക​സ​ന​ ​വി​പ്ല​വു​മാ​യാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ട് ​പോ​വു​ന്ന​തെ​ന്ന് ​തു​റ​മു​ഖ,​ ​മ്യൂ​സി​യം,​ ​പു​രാ​വ​സ്തു​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​നാ​ദാ​പു​രം​ ​മ​ണ്ഡ​ലം​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​യു​ടെ​യും​ ​കേ​ര​ള​ത്തി​ന്റെ​യും​ ​പ്ര​തീ​ക്ഷ​യാ​യി​ ​മാ​റി​യ​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​വി​ഴി​ഞ്ഞ​ത്തി​ന് ​ഓ​ണ​സ​മ്മാ​ന​മാ​യി​ ​ആ​ദ്യ​ ​ക​പ്പ​ൽ​ ​എ​ത്തി​ക്കാ​ൻ​ ​മാ​ത്ര​മ​ല്ല​ ​ര​ണ്ടാ​മ​ത്തെ​ ​ക​പ്പ​ലും​ ​എ​ത്തി​ച്ചേ​ർ​ന്നു​വെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വി.​ ​അ​ബ്ദു​റ​ഹി​മാൻ

കു​റ്റ്യാ​ടി​​:​ ​കേ​ര​ള​ത്തി​ൽ​ ​ഭ​ര​ണം​ ​ന​ട​ത്തു​ന്ന​ ​സ​ർ​ക്കാ​റി​നു​ള്ള​ ​പി​ന്തു​ണ​യാ​ണ് ​ഓ​രോ​ ​ന​വ​ ​കേ​ര​ള​ ​സ​ദ​സി​ലും​ ​അ​ണി​ ​നി​ര​ക്കു​ന്ന​ ​ജ​ന​സ​ഞ്ച​യ​മെ​ന്ന് ​കാ​യി​ക​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​കു​റ്റ്യാ​ടി​യി​ൽ​ ​പ​റ​ഞ്ഞു. 2024​ ​-​ 25​ ​നു​ള്ളി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ്ര​വൃത്തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​മെ​ടു​ത്താ​ണ് ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ ​ന​വ​കേ​ര​ള​ ​സ​ദ​സിൽ​ ​ല​ഭി​ക്കു​ന്ന​ ​നി​വേ​ദ​ന​ങ്ങ​ൾ​ക്ക് ​കൃ​ത്യ​മാ​യി​ ​തീ​ർ​പ്പ് ​ക​ൽ​പ്പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​

​കെ.​ ​രാ​ജൻ

നാ​ദാ​പു​രം​​:​ 2025​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​കേ​ര​ള​പ്പി​റ​വി​ ​ദി​ന​ത്തി​ൽ​ ​കേ​ര​ളം​ ​ഒ​രു​ ​അ​തി​ദ​രി​ദ്ര​ ​കു​ടും​ബ​ങ്ങ​ളു​മി​ല്ലാ​ത്ത​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​സം​സ്ഥാ​ന​മാ​യി​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​റ​വ​ന്യൂ​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​മ​ന്ത്രി​ ​കെ​ ​രാ​ജ​ൻ​ ​നാ​ദാ​പു​ര​ത്ത് ​പ​റ​ഞ്ഞു.​ഓ​ഖി​യും​ ​പ്ര​ള​യ​വും​ ​കൊ​വി​ഡും​ ​നി​പ്പ​യു​മു​ൾ​പ്പ​ടെ​യു​ണ്ടാ​യി​ട്ടും​ ​മ​ല​യാ​ളി​ക​ളെ​ ​പി​ച്ച​യെ​ടു​ക്കാ​ൻ​ ​പ​റ​ഞ്ഞു​വി​ടാ​തെ​ ​ക​ര​ക​യ​റ്റി​യ​ ​ഭ​ര​ണ​കൂ​ട​മി​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്രം​ ​കേ​ര​ള​ത്തി​ന് ​ന​ൽ​കാ​നു​ള്ള​ ​പ​ണം​ ​ന​ൽ​കി​യാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​സാ​മ്പ​ത്തി​ക​ ​പ്ര​ശ്ന​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​

കെ.​ ​രാ​ധാ​കൃ​ഷ്ണൻ

കു​റ്റ്യാ​ടി​​:​ ​പ​ട്ടി​ണി​ ​മാ​റ്റു​ന്ന​തും​ ​വി​ക​സ​ന​ ​നേ​ട്ട​മാ​ണെ​ന്ന് ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കു​റ്റ്യാ​ടി​യി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​ര​ണ്ടാ​മ​ത് ​അ​ധി​കാ​ര​മേ​റ്റ​ ​ആ​ദ്യ​ ​മ​ന്ത്രി​സ​ഭ​ ​യോ​ഗ​ത്തി​ൽ​ ​എ​ടു​ത്ത​ ​പ്ര​ധാ​ന​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​ഒ​ന്ന് ​കേ​ര​ള​ത്തി​ലെ​ ​അ​തി​ദ​രി​ദ്ര​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​ആ​ ​ഒ​രൊ​റ്റ​ ​തീ​രു​മാ​നം​ ​മ​തി​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ഴ്ചപ്പാ​ട് ​എ​ന്താ​ണെ​ന്ന് ​ബോ​ധ്യ​പ്പെ​ടാ​ൻ​ .​ ​ന​മ്മു​ടെ​ ​സ​മൂ​ഹം​ ​ഒ​ട്ടേ​റെ​ ​മു​ന്നേ​റി​യെ​ങ്കി​ലും​ ​ചി​ല​ ​വി​ഭാ​ഗം​ ​ഇ​ന്നും​ ​ദാ​രി​ദ്ര​ത്തി​ലും​ ​പ​ട്ടി​ണി​യി​ലും​ ​ക​ഴി​യു​ക​യാ​ണ്.​ ​അ​വ​രെ​ക്കൂ​ടി​ ​കൈ​പ്പി​ടി​ച്ച് ​ഉ​യ​ർ​ത്തു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

​ ജെ.​ ​ചി​ഞ്ചു​ ​റാ​ണി

പേ​രാ​മ്പ്ര​:​ 2025​ഓ​ടെ​ ​പാ​ലു​ത്പാ​ദ​ന​ത്തി​ൽ​ ​സ്വ​യം​പ​ര്യാ​പ്ത​ത​ ​കൈ​വ​രി​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​ ​പോ​കു​ക​യാ​ണെ​ന്ന് ​മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​മ​ന്ത്രി​ ​ജെ​ ​ചി​ഞ്ചു​ ​റാ​ണി.​ ​രാ​ജ്യ​ത്ത് ​പാ​ലു​ത്പാ​ദ​ന​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​കേ​ര​ള​ത്തെ​ ​ഒ​ന്നാ​മാ​താ​ക്കി​ ​മാ​റ്റു​ക​യാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​പേ​രാ​മ്പ്ര​യി​ൽ​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്ക് ​അ​ത്യാ​വ​ശ്യ​ ​സ​ബ്സി​ഡി​ക​ൾ,​ ​പ​ലി​ശ​ ​ര​ഹി​ത​ ​വാ​യ്പ​ക​ൾ,​ ​മ​റ്റു​ ​സ​ഹാ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ന​ൽ​കും.​ ​നി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്ത് 29​ ​ബ്ലോ​ക്കു​ക​ളി​ൽ​ ​ഡോ​ക്ട​മാ​രു​ടെ​ ​സേ​വ​നം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആം​ബു​ല​ൻ​സ് ​വാ​ഹ​ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു​ ​ക​ഴി​ഞ്ഞു. ​

പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

വ​ട​ക​ര​:​ ​ദേ​ശീ​യ​പാ​ത​ 2025​ ​ഓ​ടെ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​പി​ ​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​വ​ട​ക​ര​യി​ൽ​ ​പ​റ​ഞ്ഞു.​ ​വ​ട​ക​ര​യി​ൽ​ ​മാ​ത്രം​ ​തീ​ര​ദേ​ശ​ ​പാ​ത​ ​വി​ക​സ​ന​ത്തി​നാ​യി​ 281​ ​കോ​ടി​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ ​വ​ട​ക​ര​ ​മാ​ഹി​ ​ബൈ​പ്പാ​സ് ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ​ ​വ​ട​ക​ര​ ​മു​ത​ൽ​ ​ത​ല​ശ്ശേ​രി​ ​വ​രെ​ ​എ​ത്താ​ൻ​ 15​ ​മി​നു​റ്റി​ൽ​ ​​ ​സാ​ധി​ക്കും.​ 27​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​വ​ട​ക​ര​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​നി​ര​ത്ത് ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ത്.​ 43.31​ ​കോ​ടി​യു​ടെ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ന്നു.

​റോ​ഷി​ ​അ​ഗ​സ്റ്റിൽ

പേ​രാ​മ്പ്ര​​:​ ​സം​സ്ഥാ​ന​ത്ത് ​ജ​ൽ​ജീ​വ​ൻ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 70​ ​ല​ക്ഷം​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​കു​ടി​വെ​ള്ള​ ​ക​ണ​ക്ഷ​ൻ​ ​ന​ൽ​കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​ജ​ല​വി​ഭ​വ​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​പേ​രാ​മ്പ്ര​യി​ൽ​ ​പ​റ​ഞ്ഞു.​ കോ​ളേ​ജു​ക​ളെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും​ ​ഏ​റ്റ​വും​ ​മി​ക​വു​ള്ള​താ​ക്കി​ ​മാ​റ്റാ​ൻ​ ​സ​ർ​ക്കാ​ർ​ ​എ​ടു​ത്ത​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സം​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​

#Victory #journey #NavakeralaSadas #through #historical #soil #Kozhikode

Next TV

Related Stories
#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

Dec 30, 2024 01:50 PM

#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
#AtholiCooperativHospital  | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

Dec 29, 2024 03:29 PM

#AtholiCooperativHospital | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ...

Read More >>
#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

Dec 29, 2024 03:26 PM

#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ...

Read More >>
#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

Dec 28, 2024 01:15 PM

#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം...

Read More >>
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
Top Stories










News Roundup