#ChampionsBoatLeague | ചാമ്പ്യൻസ് ബോട്ട് ലീഗ് മലബാറിലേക്ക് വ്യാപിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

#ChampionsBoatLeague | ചാമ്പ്യൻസ് ബോട്ട് ലീഗ് മലബാറിലേക്ക് വ്യാപിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Oct 25, 2023 02:18 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാർ സ്ഥിരം വേദിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടർ സ്പോർട്സ് ഇനങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 2024ന്റെ തുടക്കത്തിൽ പാരീസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങൾക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറാൻ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി . എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പിടിഎ റഹീം, മേയർ ഡോ. ബീന ഫിലിപ്പ്, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, ഒഡിഇപിസി ചെയർമാൻ അനിൽ കുമാർ എന്നിവർ വിഷ്ടാതിഥികളായി.

ജനപ്രതിനിധികൾ, സാംസ്കാരിക നായകന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും സംഘാടകസമിതി കൺവീനർ രാധാഗോപി നന്ദിയും പറഞ്ഞു.

ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ നടത്തിയത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

കൂടാതെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചെറുവണ്ണൂർ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദർശനവും നടന്നു. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാരായിരുന്നു ഉണ്ടായിരുന്നത്‌. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളും നടന്നു.

വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും , തിരുവാതിര, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങൾ വീക്ഷിക്കാനായി ഫറോക്ക് പഴയ പാലത്തിലും പുതിയ പാലത്തിലും ഇരു കരകളിലുമായി നൂറുക്കണക്കിന് ആളുകളായിരുന്നു തിങ്ങികൂടിയിരുന്നത്.

ഇവരെ കാണാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സിനിമാ നടൻ ആസിഫലിയും പ്രത്യേകം സജ്ജമാക്കിയ വള്ളത്തിലൂടെ യാത്ര നടത്തുകയും ചെയ്തു.

#ChampionsBoatLeague #extended #Malabar #Minister #MohammadRiaz

Next TV

Related Stories
#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

Dec 30, 2024 01:50 PM

#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
#AtholiCooperativHospital  | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

Dec 29, 2024 03:29 PM

#AtholiCooperativHospital | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ...

Read More >>
#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

Dec 29, 2024 03:26 PM

#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ...

Read More >>
#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

Dec 28, 2024 01:15 PM

#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം...

Read More >>
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
Top Stories