#ThamarasseryPass | താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; അടിയന്തര പരിഹാരമുണ്ടാകും

#ThamarasseryPass | താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; അടിയന്തര പരിഹാരമുണ്ടാകും
Oct 25, 2023 10:00 AM | By VIPIN P V

കോ​ഴി​ക്കോ​ട്​: (kozhikode.truevisionnews.com) താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്.

പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ദ്രു​ത​ഗ​തി​യി​ലു​ള്ള നീ​ക്ക​ത്തി​ന്​ തീ​രു​മാ​നം. ക​ഴി​ഞ്ഞ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​മൂ​ലം ചു​ര​ത്തി​ൽ സ​മീ​പ​കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത​വി​ധ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

മ​ണി​ക്കൂ​റോ​ള​മാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും കു​ടി​ക്കാ​ൻ വെ​ള്ളം​പോ​ലും കി​ട്ടാ​തെ​യും പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ ക​ഴി​യാ​തെ​യും ദു​രി​ത​മ​നു​ഭ​വി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നാ​ൽ രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ കു​രു​ക്കി​ല​ക​പ്പെ​ടു​ന്ന​ത് ഏ​റെ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ക​ല​ക്ട​റു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്.

യാ​ത്ര​ക്കാ​ർ ഏ​റു​ന്ന പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ കു​ടു​ങ്ങു​മ്പോ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​കും​വി​ധം ക്രെ​യി​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ല​ക്ട​റു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

അ​ടി​വാ​ര​ത്തു​നി​ന്ന് ക്രെ​യി​ൻ കൊ​ണ്ടു​വ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം കു​രു​ക്ക​ഴി​ക്കാ​ൻ ഏ​റെ സ​മ​യം വേ​ണ്ടി​വ​രു​ന്നു. ആ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ കേ​ടാ​കു​മ്പോ​ൾ ക​മ്പ​നി​യി​ൽ​നി​ന്ന് ആ​ളു​ക​ളെ​ത്തി​യെ​ങ്കി​ലേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യൂ.

ര​ണ്ടും മൂ​ന്നും ദി​വ​സം​വ​രെ ഇ​തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. ചു​ര​ത്തി​ൽ പേ​രി​ന് പൊ​ലീ​സ് ഔ​ട്ട്​​പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും പൊ​ലീ​സ് സേ​വ​നം വ​ള​രെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.

കൂ​ടു​ത​ൽ പൊ​ലീ​സി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചു​ര​ത്തി​ന്റെ വീ​തി​കു​റ​ഞ്ഞ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കു​രു​ക്ക​നു​ഭ​വ​​പ്പെ​ടു​ന്ന​ത്.

വീ​തി​കൂ​ട്ടു​ന്ന​തി​ന് ഏ​ഴു​വ​ർ​ഷ​മാ​യി സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടും പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ത്ത​തും ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. വീ​തി​കു​റ​വു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ ലോ​റി​ക​ൾ കു​ടു​ങ്ങു​ന്ന​തോ​ടെ സ്തം​ഭ​നം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ്.

#Traffic #jam #Thamarassery #Pass #immediate #solution

Next TV

Related Stories
#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

Dec 30, 2024 01:50 PM

#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
#AtholiCooperativHospital  | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

Dec 29, 2024 03:29 PM

#AtholiCooperativHospital | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ...

Read More >>
#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

Dec 29, 2024 03:26 PM

#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ...

Read More >>
#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

Dec 28, 2024 01:15 PM

#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം...

Read More >>
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
Top Stories