കൂട്ടാലിട : (kozhikode.truevisionnews.com) വിദ്യാർത്ഥി സമൂഹം ലഹരിക്കെതിരെയുള്ള പ്രവാചകരാകണമെന്ന് യൂത്ത് കോൺഗ്രസ് സംസഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് - കെ.എസ്.യു കോട്ടൂർ മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച വിദ്യാർത്ഥി -യുവജന സംഗമവും എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. കെ. അഖിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ. ഷഹിൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് വി. ടി. സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് ഉണ്ണികുളം, കോൺഗ്രസ് കോട്ടൂർ മണ്ഡലം പ്രസിഡൻ്റ് ടി. കെ. ചന്ദ്രൻ, സനൂജ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. കെ.എസ്.യു കോട്ടൂർ മണ്ഡലം പ്രസിഡൻ്റ് വിഷ്ണു അണിയോത്ത് സ്വാഗതവും എസ്. എം. അർജുൻ നന്ദിയും പറഞ്ഞു.
Students should fight against drug addiction - Abin Varkey