May 18, 2025 02:49 PM

കൊയിലാണ്ടി : (kozhikode.truevisionnews.com) ഉജ്ജയിനി കലാക്ഷേത്രം ആൻഡ് ഫോക്ലോർ സെന്ററിന്റെ 14-ആം വാർഷികാഘോഷം മേയ് 18 വൈകുന്നേരം 3 മണി മുതൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നഗറിൽ വച്ചു നടക്കും. കൊയിലാണ്ടി നഗരസഭാ വൈസ് പ്രസിഡന്റ് അഡ്വ. കെ സത്യൻ പരിപാടി ഉദഘാടനം ചെയ്യും.

സംസ്ഥാന നാടക മത്സരത്തിൽ ചമയത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് യു കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയാകും. കലാസാംസ്‌കാരിക നായകന്മാർ പങ്കെടുക്കുന്ന സാംസ്ക്കാരിക സദസ്സും പരിപാടിയിൽ അരങ്ങേറും.

തുടർന്ന് സംഗീതാർച്ചന, കഥകളി അരങ്ങേറ്റം, ശാസ്ത്രീയ നൃത്യങ്ങൾ, സെമി ക്ലാസിക്കൽ നൃത്തം , സംഘനൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് വേദിയിൽ നാൽപ്പതിൽപ്പരം വിദ്യാർത്ഥികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്ന നാടകീയ സംഗീത ശിൽപ്പം 'കേരള പെരുമ'യും അരങ്ങേറും.

Ujjain Kalakshetram and Folklore Center celebrates fourteenth anniversary with festival art

Next TV

Top Stories










GCC News






https://kozhikode.truevisionnews.com/- //Truevisionall