ബാലുശ്ശേരി:(kozhikode.truevisionnews.com) ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എലിഫൻ്റ് വെൽഫെയർ കമ്മിറ്റി. വൈദ്യ പരിശോധനയിൽ പരിക്ക് കണ്ട സാഹചര്യത്തിലാണ് നടപടി.
ജില്ലവിട്ട് പോകുന്നതിനും വിലക്കുണ്ട്. പതിനഞ്ച് ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ബാലുശ്ശേരി പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉൽസവത്തിന് വിലക്ക് ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയതിന് വനം വകുപ്പ് കേസ് എടുത്തിരുന്നതാണ്.
ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പൊലീസ് അന്ന് കേസെടുത്തിരുന്നു. ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രൻ എന്ന ആന.
#Injury #during #medicalexamination #day #ban #parading #BalusseryGajendran