കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് സിറ്റി ഉപജില്ലയിലെ കച്ചേരിക്കുന്ന് ജി എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ കളേഴ്സ് ഡേ ആഘോഷിച്ചു.
കൊച്ചുകുട്ടികൾക്ക് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ആഹ്ലാദകരമായ അനുഭവങ്ങൾ പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ നിറങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി പ്രീ പ്രൈമറിയിലെ മുഴുവൻ കുട്ടികളും അധ്യാപകരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു സ്കൂളിൽ എത്തി.
മഞ്ഞ നിറത്തിലുള്ള പലഹാരങ്ങളും പഴവർഗങ്ങളും മഞ്ഞനിറത്തിലുള്ള വിവിധ കട്ടൗട്ടുകളും ആഘോഷത്തിന് നിറവേകി.
സജ്ന നജീബ് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ സീമന്ദിനി ടീച്ചർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ യു എം രമേശൻ ഉദ്ഘാടനം നിർവഹിച്ചു. വിനിത,ജീജാ ഭായ്,ഷൈനി,വിദ്യ തുടങ്ങിയവർ നേതൃത്വം നൽകി
#ColorsDay #celebrated #preprimary #section #Kacherikun #GLPSchool #KozhikodeCity