കായണ്ണ: (kozhikode.truevisionnews.com) കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കരുതും കരങ്ങൾ പദ്ധതിയുടെ ഭാഗമായി സീനേജേഴ്‌സ് കായണ്ണ ഒന്നാം വാർഡ്, പ്രകൃതി മില്ലെറ്റ് ഫുഡ്സ് എന്നിവയുടെ സഹകരണത്തോടെ കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
കായണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ടി ഷീബ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ് കായണ്ണ , സി കെ സുലേഖ, പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, റഷീദ് പുത്തൻപുര, ഡോ. ശ്രീലു ശ്രീപദി, ടി സത്യൻ , കെ സത്യനാരായണൻ, കെ. ടി അബ്ദുൽ അസീസ്, വി.സി കുഞ്ഞബ്ദുള്ള, പി കെ അബ്ദുൽസലാം, വളണ്ടിയർ ലീഡർമാരായ പാർവണ, അമൽജിത്ത്,
ദിൽദിയ ബഷീർ, കെ കെ നിരഞ്ജന, അനിഷ അനിൽകുമാർ, തേജാലക്ഷ്മി, വിഷ്ണു എന്നിവർ സംബന്ധിച്ചു.
#NSS #reserve #Nutrition #kits #distributed #inpatients