ഉള്ളിയേരി: (kozhikode.truevisionnews.com) കലാ സാംസ്‌കാരിക സേവനരംഗത്ത് 36 വർഷമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ തിളങ്ങി നിൽക്കുന്ന ഫൈറ്റേഴ്സ് നാറാത്ത് കലാസമിതിയുടെ മുപ്പത്തിയാറാം വാർഷികവും വായനശാലയുടെ പതിനൊന്നാം വാർഷികവും 2025 ജനുവരി 26 ഞായറാഴ്ച നാറാത്ത് എൻ എം എം എ യു പി സ്കൂൾ ഗ്രൗണ്ടിൽവെച്ച് നടക്കും.
കേരള മുഖ്യമന്ത്രി പങ്കെടുത്ത 2023 ലെ സംസ്ഥാന ശിശുദിനപരിപാടിയിൽ അധ്യക്ഷയായും, കവിത രചനയിലും പ്രസംഗത്തിലും ക്വിസ് മത്സരങ്ങളിലും മികച്ച പ്രതിഭയായ മിത്ര കിനാത്തിൽ നടുവണ്ണൂർ ഗവ:ഹയർ സെക്രട്ടറി സ്കൂൾ വിദ്യാർത്ഥിയാണ് ''സർഗ്ഗസന്ധ്യ -2025" ഉദ്ഘാടനം ചെയ്യും.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഫൈറ്റേഴ്സ് കുടുംബം അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും.
ആഘോഷകമ്മിറ്റി ഭാരവാഹികൾ ചെയർമാൻ : നസീർ കെ കെ, കൺവീനർ : രാകേഷ് എസ് എൻ, ട്രഷറർ : ലിജീഷ് നിർമ്മാല്യം.
#Twilight #Anniversary #FightersNarath #ArtsCouncil #Narath #NMMAUSchool