നടുവണ്ണൂർ : (kozhikode.truevisionnews.com) മലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
എൻ. എൻ കക്കാട് സ്മാരക സാംസ്കാരി നിലയത്തിൽ നടന്ന പരിപാടിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ കെ കെ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിലാസിനി പൊയിലിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ സിന്ധു കൈപ്പങ്ങൽ, ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജിത സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ . ഷൈൻ സ്വാഗതവും പി ഇ സി കൺവീനവർ പ്രമീള നന്ദിയും പറഞ്ഞു.
മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് കുട്ടികൾ അവതരിപ്പിച്ചു. കോട്ടൂർ എ.യു.പി സ്കൂൾ ഹരിതസഭ "മാറ്റം നമ്മളിലൂടെ" എന്ന പേരിൽ ദൃശ്യാവിഷ്കാരം നടത്തി.
#Pollution #free #NewKerala #Phase #Kotoor #gramapanchayat #conducted #Children #HaritaSabha