കോഴിക്കോട്: (kozhikode.truevisionnews.com) സ്ത്രീ ശാക്തീകരണത്തിൻ്റെ ഗതിവേഗം കൂട്ടാൻ വിദ്യാർത്ഥിനികൾ സംരംഭകത്വത്തിലേക്ക് കടന്നു വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ.
വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെയുടെയും കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്റ്റാർസ് ശക്തി പ്രോഗ്രാമിൻ്റെ സ്റ്റുഡൻസ് ഓറിയൻ്റേഷൻ ജില്ലാതല ഉദ്ഘാടനം എം.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കോർപ്പറേഷൻ കൗൺസലർ മുഹ്സിന.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ ഡോ: എ.കെ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയായിരുന്നു.
എം.എം.വി.എച്ച്.എസ് പ്രിൻസിപ്പാൾ ഹാഷിം പി.പി, പി.ടി.എ പ്രസിഡൻ്റ് സി.എൻ ഇമ്പിച്ചിക്കോയ, റാഫി ഹാജി മുഖദാർ, എം.ഇ.എ സെക്രട്ടറി പി.വി.ഹസൻകോയ, എച്ച്.എം സി.സി ഹസൻ, മഹബൂബലി എ.പി തുടങ്ങിയവർ സംസാരിച്ചു.
കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ ജില്ലാ കോഡിനേറ്റർ സക്കരിയ ചുഴലിക്കര സ്വാഗതവും കരിയർ മാസ്റ്റർ സീന ടി.വി നന്ദിയും പറഞ്ഞു.
കലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്, കുറ്റിച്ചിറ ഗവ: വി.എച്ച്.എസ്, എം.എം.വി.എച്ച്.എസ് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥിനികൾ ഓറിയൻ്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.
ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ ഷിജു മുട്ടുങ്ങൽ ക്ലാസ് നയിച്ചു. വനിതാ സംരംഭകരായ ഫെബിൻ കെ.വൈ, ജാഷിത ആസിഫ് എന്നിവർ വിദ്യാർത്ഥിനികളുമായി പ്രായോഗിക അനുഭവം പങ്കുവച്ചു.
അധ്യാപികമാരായ ആര്യഗോപി ,ശ്രീലേഖ തുടങ്ങിയവർ ആക്ടിവിറ്റികൾക്ക് നേതൃത്വം നൽകി.
#Female #students #becoming #entrepreneurs #accelerate #pace #women #empowerment #AhamedDevarkovilMLA