Dec 5, 2024 08:38 PM

കോഴിക്കോട് : (kozhikode.truevisionnews.com) ഇരുപത്തി ഒന്നാമത് ജില്ലാ സീനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പ് വടകര നാരായണനഗർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

പുരുഷ വിഭാഗത്തിൽ എളേറ്റിൽ മടപ്പള്ളിയൻസ് വടകരയെ 6-1 നു പരാജയപ്പെടുത്തി നയൻ സ്ട്രൈക്കേഴ്സും മടവൂർ സ്പോർട്സ് അക്കാദമിയെ 9-2 നു പരാജയപ്പെടുത്തി ഡയമണ്ട് ഫീൽഡേഴ്സ് മലബാറും ഫൈനലിൽ പ്രവേശിച്ചു.

വനിതാ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാർ , മടവൂർ സ്പോർട്സ് അക്കാദമി എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹ് മാൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീസ് മടവൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.വി ഷഫ്നാസ്, ടി.യു ആദർശ്,കെ.അക്ഷയ്,കെ.കെ ഷിബിൻ,പി.പി ഹാരിസ്,വിപിൽ വി ഗോപാൽ എന്നിവർ ആശംസകൾ നേർന്നു.

പി നൗഷാദ് സ്വാഗതവും എസ് ഉമപാർവതി നന്ദിയും പറഞ്ഞു.


#DistrictSenior #BaseballChampionship #Nine #Strikers #DiamondFielders #Malabar #Final

Next TV

Top Stories










News Roundup