Nov 26, 2024 08:20 PM

കോഴിക്കോട് : (kozhikode.truevisionnews.com) റവന്യൂ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ അഭിമാനമായി ഗ്രാമപ്രദേശത്തുനിന്നുമുള്ള ഒരു വിദ്യാലയത്തിന്റെ കടന്നുവരവ്.

യുപി ജനറൽ വിഭാഗത്തിൽ 51 പോയിൻറ് കരസ്ഥമാക്കി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

നഗരപ്രദേശത്തെ വിവിധ വിദ്യാലയങ്ങൾ വർഷങ്ങളായി കയ്യടക്കിയിരുന്ന മേഖലയിലേക്ക് കടന്ന് കയറിയാണ് ഹസനിയ സ്കൂൾ ഈ മികച്ച നേട്ടം കരസ്ഥമാക്കിയത്.

ജില്ലാ കലോത്സവ ചരിത്രത്തിൽ കൊടുവള്ളി ഉപജില്ലയിൽ നിന്നുമുള്ള ഒരു പ്രൈമറി വിദ്യാലയം നേടുന്ന ഏറ്റവും മികച്ച നേട്ടമായി മാറി ഇത്. സ്കൂളിൽ നടന്ന അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കലോത്സവ വേദിയിൽ മടവൂരിന്റെ പേര് ഉയർത്തി കാണിച്ച വിദ്യാലയത്തിലെ കലാപ്രതിഭകളെയും അധ്യാപകരെയും ഗ്രാമപഞ്ചായത്തിന് വേണ്ടി അദ്ദേഹം അഭിനന്ദിച്ചു.

17 ഉപജില്ലകളിൽ നിന്നുമുള്ള 253 വിദ്യാലയങ്ങളിലായി നിരവധി കലാപ്രതിഭകൾ മാറ്റുരച്ച കലോൽസവത്തിൽ മടവൂർ ഗ്രാമത്തിന് ആവേശകരമായ വിജയം സമ്മാനിച്ച

ഹസനിയയിലെ വിദ്യാർത്ഥികളുടെ പ്രകടനത്തിൽ മടവൂർ ഗ്രാമത്തിനാകെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാനേജ്മെൻ്റ് സെക്രട്ടറി കെ.എം മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.പി അബ്ദുൽ ഖാദർ,കൊടുവള്ളി ബി.പി.സി വി.എം മെഹറലി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.

ചടങ്ങിൽ വാർഡ് മെമ്പർമാരായ ബുഷ്റ പൂളോട്ടുമ്മൽ, ഇ.എം വാസുദേവൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് പി.കെ വിജീഷ്,എം.പി.ടി.എ ചെയർപേഴ്സൺ എസ്.എം ഷെറിൻ, ടി.റസീന,എസ്.എം ഷംന , കെ. ഷൈജ,ടി.പി വിഷ്ണുപ്രിയ,പി.സി റാഷിദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ കെ.കെ സാഹിർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വിപിൻ നന്ദിയും പറഞ്ഞു.

#RevenueDistrictSchoolArtsFestival #historic #achievement #Muttanchery #HasaniaAUPSchool

Next TV

Top Stories










News Roundup