Nov 19, 2024 12:30 PM

കോഴിക്കോട് : (kozhikode.truevisionnews.com) മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിൻ്റെ 244 - മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിരമിച്ച പട്ടാളക്കാരെ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പ് സെൻ്റർ നേതൃത്വം നൽകി.

തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് നടത്തുന്ന ബൈക്ക് റാലിക്ക് എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട ചൂരൽ മലയിലേക്ക് കരസേനയുടെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ മേജർ സീതാ ഷെൽക്കെയും പന്ത്രണ്ട് സൈനികരും അടങ്ങിയ ബൈക്ക് റാലി ടീമിനെ എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ മലാപ്പറമ്പ് വേദവ്യാസ സ്കൂളിൽ വെച്ചാണ് അതിഗംഭീരമായ സ്വീകരണം നൽകിയത്.

ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ പി വി ജ്യോതി (ദാമൻ ദിയു) മുഖ്യാതിഥി ആയിരുന്നു.

#For #retired #soldiers #MEGVeteransKozhikode #welcomed #bikerally

Next TV

Top Stories