Nov 18, 2024 07:46 PM

കോഴിക്കോട്: (kozhikode.truevisionnews.com) റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കല കളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി.

ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം നേരത്തെ പ്രധാന വേദിയിലായിരുന്നു തീരുമാനിച്ചത്.

എന്നാൽ, തീരെ പ്രാധാന്യമില്ലാത്ത 20 നമ്പർ വേദിയിലേക്ക് ഒപ്പന മാറ്റിയതായി ഇന്ന് മറ്റൊരു പ്രോഗ്രാം ഷെഡ്യൂൾ പുറത്തുവരികയായിരുന്നു.

ഇതേ തുടർന്ന് മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫിന്റെ നിർദ്ദേശത്തെ തുടർന്ന് ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി ഡിഡിഇ ഓഫീസിൽ എത്തി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാറിന് നിവേദനം സമർപ്പിക്കുകയായിരുന്നു.

പരാതി ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് ഡി ഡി ഇ ഉറപ്പു നൽകിയിട്ടുണ്ട്.

#RevenueDistrictArtFestival #MapilakalaAcademy #reconsider #change #venue #Oppana

Next TV

Top Stories