Nov 19, 2024 10:51 AM

കായണ്ണ: (kozhikode.truevisionnews.com) കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായണ്ണ പാറമുതു അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും.

അംഗനവാടി കുട്ടികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും നടന്നു. തുടർന്ന് മധുര വിതരണവും നടത്തി.


പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, അംഗനവാടി ടീച്ചർ ഗീത, ഹയർസെക്കൻഡറി അധ്യാപകരായ നീതു പി കുമാർ, എസ് പ്രിയ, ആര്യലക്ഷ്മി, ടി.ജെ പുഷ്പാകരൻ,

വളണ്ടിയർ ലീഡർമാരായ ശ്രിയ എസ് ജിത്ത്, ശ്രീനന്ദ, പാർവണ, ദേവിക, ഹരിദേവ്, അമൽജീത് എന്നിവർ നേതൃത്വം നൽകി.

#Childrenday #Celebration #NSSVolunteers #Anganwadi #Children

Next TV

Top Stories