---
title: "#NCERT | എൻസിഇആർടി പരേഖ്; രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "#NCERT #Parekh #awareness #class #organized #parents"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/250416/ncert-parekh-awareness-class-organized-parents"
published_at: "2024-11-19T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c5809d9cd6_gz.jpg"
keywords: []
---

# #NCERT | എൻസിഇആർടി പരേഖ്; രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കട്ടിപ്പാറ : [ **എൻസിഇആർടി പരേഖ് ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന NAS/PRS ടെസ്റ്റുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**കട്ടിപ്പാറ : [ **എൻസിഇആർടി പരേഖ് ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന NAS/PRS ടെസ്റ്റുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സി ആർ സി കോർഡിനേറ്റർ രാലിസ രാജു ഉദ്ഘാടനം നിർവ്വഹിച്ചു.

ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളം ദശാബ്ദങ്ങളായി കാത്തുസൂക്ഷിക്കുന്ന മുന്നേറ്റം നിലനിർത്തുവാൻ ഡിസംബർ 4 നു നടക്കുന്ന NAS/PRS ഫൈനൽ എക്സാം വൻ വിജയമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി കുട്ടികളും രക്ഷിതാക്കളും അക്കാദമിക സമൂഹവും പൊതുജനങ്ങളും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷിതാക്കളുടെ സംശയങ്ങൾക്ക് റാലിസ രാജു മറുപടി നൽകി.

ടി. മുഹമ്മദ് ഷബീജ്, ഫൈസ് ഹമദാനി, കെ സി ശിഹാബ് സംസാരിച്ചു. കെ.പി ജസീന ,ദിൻഷ ദിനേശ്, പി പി തസലീന,ആര്യാമുരളി, പി.പി. അനുശ്രീ, ഷാഹിന കെ കെ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/250416/ncert-parekh-awareness-class-organized-parents)