കട്ടിപ്പാറ : (kozhikode.truevisionnews.com) കുരങ്ങ് ശല്യം കൊണ്ട് കർഷകന് പരിക്കേറ്റതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കർഷകർ നേരിടുന്നവന്യ മൃഗശല്യങ്ങൾക്കെതിരായും കട്ടിപ്പാറ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവക സമൂഹം പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും നടത്തി.
ഇടവക വികാരി ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.
വന്യ മൃഗശല്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കർഷക ജനതയെ സംരക്ഷിക്കുവാനും, കർഷകരുടെ കണ്ണീരൊപ്പാനും ഭരണാധികാരികൾ ശ്രദ്ധിക്കണം എന്നും അല്ലാത്തപക്ഷം ജനങ്ങൾ രാഷ്ട്രീയനേതൃത്വത്തോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുമെന്നും മലയോര കർഷകർ ആരുടെയും അടിമകൾ അല്ല എന്ന കാര്യം ഓർക്കണം എന്നും തദവസരത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
എ കെ സി സി പ്രസിഡണ്ട് ജോഷി മണിമല, സെക്രട്ടറി ബാബു ചെട്ടിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ജോൺ പറപ്പള്ളി, സോജി ഏറത്ത്, ഷോബി മഞ്ഞാനായിൽ, ബിനു കല്ലൻന്മാരു കുന്നേൽ, വിബിൻ കളമ്പനായിൽ, റെജി മണിമല, ബൈജു നെടുങ്ങാട്ട്, ഷാജി വടക്കേടത്ത്, ഡേവിസ് തറയിൽ, ഷിൻസി കല്ലന്മാരു കുന്നേൽ, ഷൈബി കൊച്ചുവീട്ടിൽ, ജോസ് കൊച്ചോലിക്കൽ എന്നിവർ നേതൃത്വം നൽകി.
#Monkey #nuisance #Kozhikode #farmer #injured