കിനാലൂർ: (kozhikode.truevisionnews.com) മാതൃഭാഷയിൽ തന്നെ പഠനമാധ്യമം എന്ന നിലപാടിലുറച്ചുകൊണ്ട് പൊതു വിദ്യായത്തിലെ ഇംഗ്ലീഷ് ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിന് ലെൻസ് (Learning English in Needy Situation) പ്രത്യേക ഇംഗ്ലീഷ് ഭാഷാ പഠന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കിനാലൂർ ജി യു പി സ്കൂളിൽ ഇന്നലെ നടന്നു.
കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. യു.കെ. അബ്ദുൾ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.
കൺവീനർ ശ്രീമതി സുജ എൻ. പി ലെൻസ് പ്രോജക്ട് അവതരണം നടത്തി. ഇംഗ്ലീഷിൽ ഭാഷയിലുള്ള കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ധാരാളം പരിപാടികൾ നടന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ കെ.ബി.സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീ. ഇസ്മയിൽ രാരോത്ത്, പിടി എ പ്രസിഡൻ്റ് ശ്രീ. രംഗിഷ് കുമാർ, വികസന സമിതി കൺവീനർ ശ്രീ. ദേവദാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് ശരിയായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ശ്രീ. ശശീന്ദ്രദാസ് മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.
#kinaloor #GUPSchool #LENS #English #language #enrichment #programme