---
title: "#UDF | യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി"
english_title: "#UDF #candidate #PriyankaGandhi #election #campaign #song #released"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/246617/udf-candidate-priyankagandhi-election-campaign-song-released"
published_at: "2024-11-01T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67249202cb090_gdfg.jpg"
keywords: []
---

# #UDF | യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി

> **Lead Summary:** **മുക്കം: [ **വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.

## Article Content

**മുക്കം: [ **വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.

ബാപ്പു വാവാടാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം കൺവീനറും സിനിമ സംവിധായകനുമായ കെ.ടി മൻസൂറിൻ്റെ നേതൃത്വത്തിലാണ് ഗാനം പുറത്തിറക്കിയത്.

യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഗാനം പ്രകാശനം ചെയ്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ, തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ബാപ്പു വാവാട്, പി.ജി മുഹമ്മദ്, അബ്ദു കോയങ്ങോറൻ പങ്കെടുത്തു.

 

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/246617/udf-candidate-priyankagandhi-election-campaign-song-released)