തിരുവമ്പാടി: (kozhikode.truevisionnews.com) വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയേലു മായി കൂടിക്കാഴ്ച നടത്തി.
തിരുവമ്പാടി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിൽ ബിഷപ്പിന്റെ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച.
ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി കെ സജീവൻ, എൻഡിഎ ജില്ലാ കൺവീനർ ഗിരി പാമ്പനാർ, ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, മേഖല സെക്രട്ടറി എൻ പി രാമദാസ്, ജില്ല വൈസ് പ്രസിഡൻ്റ് ടി. ബാലസോമൻ,
മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ.രമ്യ മുരളി ,ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, പി.രമണീഭായ് , സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, മണ്ഡലം പ്രസിഡൻറ് ബൈജു കല്ലടിക്കുന്ന്, സജീവ് ജോസഫ്, സവിൻകുമാർ , ഷിനോ കോടഞ്ചേരി, ടി. എ .നാരായണൻ മാസ്റ്റർ, ടി. ശ്രീനിവാസൻ, ശോഭാ സുരേന്ദ്രൻ, സോമിത ശശിധരൻ, ലീന അനിൽ, എന്നിവർ സംബന്ധിച്ചു.
#NDA #candidate #NavyaHaridas #met #ThamarasseryBishop