കോഴിക്കോട്:(kozhikode.truevisionnews.com) കേരള വനിത കമ്മിഷന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 16 പരാതികള്‍ പരിഹരിച്ചു.
ആകെ പരിഗണനയ്ക്ക് വന്ന 76 പരാതികളില്‍ അഞ്ച് എണ്ണത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ബാക്കി പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി, കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
അഭിഭാഷകരായ ലിസി, റീന, സീനത്ത്, കൗണ്‍സിലര്‍ മാരായ അവിന, സുജീന എന്നിവരും പരാതികള്‍ പരിശോധിച്ചു.
#complaints #resolved #WomenCommissionAdalath