മുക്കം: (kozhikode.truevisionnews.com) വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെുപ്പില്‍ മത്സരിക്കുന്ന സത്യന്‍ മൊകേരിയുടെ തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടി.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ.മോഹനന്‍ മാസ്റ്റര്‍ സ്വഗതം പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളായ വി.കുഞ്ഞാലി, മുക്കം മുഹമ്മദ്, അഡ്വ.പി.ഗവാസ്, വി.കെ.വിനോദ്, ഗുലാം ഹുസ്സൈന്‍ കൊളക്കാടന്‍, ഗോള്‍ഡന്‍ ബഷീര്‍,
കെ.ഷാജി കുമാര്‍,ജോണി ഇടശ്ശേരി, കെ.ടി.ബിനു, അരുണ്‍കെ.എസ്, പി.ടി.ബാബു, ആര്‍.എസ്.രാഹുല്‍ രാജ്, അഡ്വ.ചാന്ദ്നി, ജോഷില, അശ്വതി സനൂജ്, മുക്കം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
#LDF #inaugurated #Thiruvambadi #constituency #electioncommitteeoffice