#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു
Sep 24, 2024 09:06 PM | By VIPIN P V

നന്തി ബസാർ: (kozhikode.truevisionnews.com) മൂടാടി ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ | ബാബു രാജ്‌ നിർവഹിച്ചു.

മൂടാടി ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ സി. കെ. ശ്രീകുമാർ അധ്യക്ഷനായി. കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി. പി. മുഖ്യാതിഥി ആയി.

കെ. ജീവാനന്ദൻ മാസ്റ്റർ, സുഹറ ഖാദർ, വാർഡ് മെമ്പർമാരായ എ.വി.ഉസ്ന , ടി.എം.റജുല , കൃഷി ഓഫീസർ പി. ഫൗസിയ പങ്കെടുത്തു.

സി കെ ജിതം എച്ച് എസ്സ് എസ് നാഷണൽ സർവീസ് സ്കീം വോളന്റീർമാർ കൊയ്ത്തുത്സവത്തിൽ പങ്കാളികൾ ആയി.വന്മുഖം എളമ്പിലാട് എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിന് മാറ്റു കൂട്ടി.

കേരളത്തിൽ നെൽകൃഷി അന്നം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ പുതു തലമുറക്ക് പ്രചോദനമാ കുമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

സി.കെ.ജി സ്കൂൾ വൈസ് പ്രിൻസിപ്പൽ, വൻമുഖം എളമ്പിലാട് എം എൽ പി സ്കൂൾ അധ്യാപകൻ പി.കെ. അബ്ദുറഹിമാൻ സംസാരിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ജ്യോതി വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.

മികച്ച വിളവാണ് ഈ പ്രാവശ്യം ലഭിച്ചതെന്ന് ജവാൻ കൃഷിക്കൂട്ടം കൺവീനർ സത്യൻ ആമ്പിചിക്കാട്ടിൽ പറഞ്ഞു. ചടങ്ങിൽ പാരമ്പര്യ കർഷകനും സ്ഥലം ഉടമസ്ഥനുമായ ശ്രീധരൻ പറമ്പിലിനെ പൊന്നാട അണിയിച്ചു.

#Inauguration #land #paddycultivation #jawan #group # MoodadiGramPanchayat

Next TV

Related Stories
#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

Sep 24, 2024 08:58 PM

#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍...

Read More >>
#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Sep 24, 2024 05:18 PM

#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ...

Read More >>
#NabiDayCelebration | നന്തി - കടലൂർ മുറിക്കല്ലിൻ്റകം അൽ ബഹർ മൊയ്‌ലൂദ് കമ്മിറ്റി 10ാം വാർഷികവും നബിദിനാഘോഷവും സംഘടിപ്പിച്ചു

Sep 24, 2024 03:11 PM

#NabiDayCelebration | നന്തി - കടലൂർ മുറിക്കല്ലിൻ്റകം അൽ ബഹർ മൊയ്‌ലൂദ് കമ്മിറ്റി 10ാം വാർഷികവും നബിദിനാഘോഷവും സംഘടിപ്പിച്ചു

വൈകീട്ട് നടന്ന മത പ്രഭാഷണ പരിപാടിയിൽ കുഞ്ഞബ്ദുള്ള മർഹബയുടെ അദ്ധ്യക്ഷതയിൽ റാഫി ദാരിമി സ്വാഗതം...

Read More >>
#RoadDevelopment | പൊതുപ്രവർത്തകന്റെ നിതാന്ത പരിശ്രമം അപകട വളവ് നിവരുന്നു

Sep 24, 2024 03:02 PM

#RoadDevelopment | പൊതുപ്രവർത്തകന്റെ നിതാന്ത പരിശ്രമം അപകട വളവ് നിവരുന്നു

പരേതനായ കേരിതാഴെ അവറാൻ മാഷിൻ്റെ മക്കളായ റജീഷ്, റിഷാദ് എന്നിവരുടെ മഹാമനസ്കത കൊണ്ട് തീർത്തും സൗജന്യമായി റോഡിനു വേണ്ടി സ്ഥലം വിട്ടുനൽകി. റോഡിൻ്റെ...

Read More >>
Top Stories