നന്തി ബസാർ: (kozhikode.truevisionnews.com) മൂടാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് | ബാബു രാജ് നിർവഹിച്ചു.
മൂടാടി ഗ്രാമ പഞ്ചായത് പ്രസിഡന്റ് സി. കെ. ശ്രീകുമാർ അധ്യക്ഷനായി. കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി. പി. മുഖ്യാതിഥി ആയി.
കെ. ജീവാനന്ദൻ മാസ്റ്റർ, സുഹറ ഖാദർ, വാർഡ് മെമ്പർമാരായ എ.വി.ഉസ്ന , ടി.എം.റജുല , കൃഷി ഓഫീസർ പി. ഫൗസിയ പങ്കെടുത്തു.
സി കെ ജിതം എച്ച് എസ്സ് എസ് നാഷണൽ സർവീസ് സ്കീം വോളന്റീർമാർ കൊയ്ത്തുത്സവത്തിൽ പങ്കാളികൾ ആയി.വന്മുഖം എളമ്പിലാട് എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിന് മാറ്റു കൂട്ടി.
കേരളത്തിൽ നെൽകൃഷി അന്നം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ പുതു തലമുറക്ക് പ്രചോദനമാ കുമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
സി.കെ.ജി സ്കൂൾ വൈസ് പ്രിൻസിപ്പൽ, വൻമുഖം എളമ്പിലാട് എം എൽ പി സ്കൂൾ അധ്യാപകൻ പി.കെ. അബ്ദുറഹിമാൻ സംസാരിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ജ്യോതി വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.
മികച്ച വിളവാണ് ഈ പ്രാവശ്യം ലഭിച്ചതെന്ന് ജവാൻ കൃഷിക്കൂട്ടം കൺവീനർ സത്യൻ ആമ്പിചിക്കാട്ടിൽ പറഞ്ഞു. ചടങ്ങിൽ പാരമ്പര്യ കർഷകനും സ്ഥലം ഉടമസ്ഥനുമായ ശ്രീധരൻ പറമ്പിലിനെ പൊന്നാട അണിയിച്ചു.
#Inauguration #land #paddycultivation #jawan #group # MoodadiGramPanchayat