നന്തി ബസാർ : (kozhikode.truevisionnews.com) കടലൂർ മുറിക്കല്ലിൻ്റകം അൽ ബഹർ മൊയ്‌ലൂദ് കമ്മിറ്റി മുറിക്കല്ലിൻ്റകം ബീച്ചിൽ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയിൽ കാലത്ത് നടന്ന മൊയ്‌ലൂദ് പാരായണത്തിന് മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ദാരിമി ശ്രീക ണ്ഡപുരം നേതൃത്വം നൽകി.
വൈകീട്ട് നടന്ന മത പ്രഭാഷണ പരിപാടിയിൽ കുഞ്ഞബ്ദുള്ള മർഹബയുടെ അദ്ധ്യക്ഷതയിൽ റാഫി ദാരിമി സ്വാഗതം പറഞ്ഞു.
റഷീദ് മണ്ടോളി അഥിതികളെ പരിചയപ്പെടുത്തി, ബാലൻ അമ്പാടി , മുഹമ്മദലി ദാരിമി, ടി.കെ. നാസർ എന്നിവർ ആശംസകൾ നേർന്നു.
ഉസ്താദ് ആഷിക് ദാരിമി ആലപ്പുഴ "തിരുനബിയുടെ സാരോപദേശം" എന്ന വിശയത്തെ ആസ്പതമാക്കി പ്രഭാഷണം നടത്തി. കരീം കരീംനാസ് നന്ദി രേഖപ്പെടുത്തി.
#Nandi #Cuddalore #Intersection #AlBahrMoylood #Committee #Organized #Anniversary #NabiDayCelebration