കോഴിക്കോട് : (kozhikode.truevisionnews.com) ഭാരതീയ ദളിത് കോൺഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി രാജൻ മാരുതേരി ഉദ്ഘാടനം ചെയ്തു.
ശശി ശിശിരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി എസ് സുനിൽകുമാർ, യുഡിഎഫ് കൺവീനർ കെ സി രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ബാബു തത്തക്കാടൻ, വി പി സുരേഷ്, മോഹൻദാസ് ഓണിയിൽ, അശോകൻ മുതുകാട്,
ഡിസിസി മെമ്പർ വാസു വേങ്ങേരി, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീധരൻ നറക്കമ്മൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് സൈറ ബാനു , പത്മിനി, ബിജു, രാമചന്ദ്രൻ, ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു
#BharatiyaDalitCongress #formed #Perampra #constituency #committee