മേപ്പയൂർ: (kozhikode.truevisionnews.com) സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം ഒക്ടോബർ 20, 21 തീയതികളിൽ എടത്തിൽ മുക്കിലും മേപ്പയൂർ ടൗണിലും ആയി നടക്കും.
പ്രതിനിധി സമ്മേളനം 20ന് ഞായറാഴ്ച എടത്തിൽ മുക്കിൽ എടത്തിൽ ഇബ്രാഹിം - കെ കെ രാഘവൻ നഗറിൽ നടക്കും.
പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
സ്വാഗതസംഘം രൂപീകരണ യോഗം ഏരിയ കമ്മിറ്റി അംഗം കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി പി രാധാകൃഷ്ണൻ, കെ കെ വിജിത്ത് എന്നിവർ സംസാരിച്ചു.
കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. ശ്രീലകം ശ്രീജിത്ത് സ്വാഗതവും അരുൺ ജിദേവ് നന്ദിയും പറഞ്ഞു. സ്വാഗതം ഭാരവാഹികളായി കെ കുഞ്ഞിക്കണ്ണൻ (ചെയർമാൻ) കെ കെ വിജിത്ത് (കൺവീനർ) അരുൺ ജി ദേവ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു
#CPIM #Meppayur #NorthLocalConference #Constituted #WelcomeCommittee