കോഴിക്കോട് : (kozhikode.truevisionnews.com) മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു.
മാവൂര്‍ റോഡ്, പാവങ്ങാട്, തൊട്ടില്‍പ്പാലം, വടകര, താമരശ്ശേരി ഡിപ്പോകളിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ എന്‍എസ്എസ് യൂണിറ്റുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന യജ്ഞത്തില്‍ 500ഓളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കാളികളായി.
മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ നിർവഹിച്ചു.
മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, ഡി.ടി.ഒ എം എ നാസര്‍, എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എസ് റഫീഖ്, വിവിധ കോളജുകളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#KSRTC# organized #megacleaningdrive #depots