കോഴിക്കോട് :(kozhikode.truevisionnews.com)കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡിൽ മഞ്ഞപ്പിത്തം പടരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി 25-ഓളം ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി. ചികിത്സയിലുള്ള 23-കാരി മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഈ ഭാഗത്തെ പ്രാദേശികമായുള്ള കുടിവെള്ള പദ്ധതിയിൽനിന്നാണോ മഞ്ഞപ്പിത്തം പടരുന്നതെന്ന സംശയം അധികൃതർക്കുണ്ട്. ഈ പദ്ധതിയുൾപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.
ടാങ്കിലേക്ക് വെള്ളമടിക്കുന്ന കിണറുകൾ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധിച്ചു. കുടിവെള്ള പദ്ധതിയുടെ വെള്ളത്തിൽനിന്നാണോ രോഗം പടരുന്നതെന്നറിയുന്നതിനായി വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതിന്റെ ഫലം വന്നാൽമാത്രമേ രോഗത്തിന്റെ ഉറവിടം വ്യക്തമാകുകയുള്ളു. കഴിഞ്ഞമാസം വടകര മേമുണ്ട ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലും മഞ്ഞപ്പിത്തം വ്യാപകമായി പടർന്നിരുന്നു.
മുപ്പതോളം വിദ്യാർത്ഥികളാണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടിയത്. ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാ ഗം അറിയിച്ചു.
#alertness #Yellowfever #spreading #Kozhikode #district #woman #Criticalcondition