കോഴിക്കോട് : (kozhikode.truevisionnews.com) മുകേഷിനെ പങ്കെടുപ്പിച്ചു ചലച്ചിത്ര കോൺക്ലേവ് നടത്താനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി.
സിനിമാനയരൂപീകരണ സമിതിയിൽ കുറ്റാരോപിതനെത്തന്നെ തുടരാൻ അനുവദിക്കുന്നത് സർക്കാറിൻ്റെ സ്ത്രീവിരുദ്ധ നിലപാടിനെ സാധൂകരിക്കുന്നതാണ്.
മൂന്നോളം ഗൗരവ പരാതികൾ ഉയർന്നിട്ടും മുകേഷിനെ സംരക്ഷിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണ്.
ജനപ്രതിനിധിക്കുണ്ടാകേണ്ട ധാർമ്മികത മുകേഷിന് നഷ്ടപ്പെട്ടിരിക്കുന്നു.
മുകേഷിൻ്റെ രാജി വരെ ശക്തമായ സമരങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി.
#film #conclave #Mukesh #participation #held #Kerala #PrafulKrishnan