#MalabarRiverFestival | പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും

#MalabarRiverFestival | പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും
Jul 23, 2024 07:20 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയും ഒരുങ്ങി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ജൂലൈ 25 ന് തുടക്കമാകും.

നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിലുമായി നടക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26 ന് (വെള്ളി) രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

ഇതിന്റെ തലേദിവസം (ജൂലൈ 25) ചക്കിട്ടപ്പാറയിലെ ഫ്രീസ്റ്റൈൽ മത്സരങ്ങളുടെ ഫ്ലാഗ്ഓഫ്‌ രാവിലെ 10 ന് മീൻതുള്ളിപ്പാറയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്.

ഫ്രാൻസ്, ന്യൂസിലന്റ്, നോർവേ, ഇറ്റലി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ ഇതിലുൾപ്പെടും. ഇവരിൽ പലരും കോടഞ്ചേരിയിൽ എത്തിക്കഴിഞ്ഞു.

ഒരു മാസക്കാലം ഒൻപത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി നടന്ന, ജനങ്ങൾ ഏറ്റെടുത്ത പ്രീ-ഇവന്റുകൾക്ക് ഒടുവിലാണ് വൈറ്റ് വാട്ടർ കയാക്കിങ് മത്സരം എത്തുന്നത്.

കോടഞ്ചേരി, തിരുവമ്പാടി, ഓമശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ, പുതുപ്പാടി, കാരശ്ശേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമാണ് പ്രീ-ഇവന്റുകൾ നടന്നത്.

ചൂണ്ടയിടല്‍ മത്സരം, മഴ നടത്തം, ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ്, മഡ് ഫുട്ബോള്‍, സംസ്ഥാന കബഡി, നീന്തല്‍ മത്സരം, സൈക്കിള്‍ റാലി, വണ്ടിപ്പൂട്ട് തുടങ്ങിയവ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.

ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 26ന് വൈകീട്ട് ആറ് മണിക്ക് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യയും സമാപന ദിവസമായ 28 ന് രാത്രി ഏഴിന് അതുൽ നറുകരയുടെ മ്യൂസിക് ബാൻഡും വേദിയിൽ എത്തും.

ജൂലൈ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് ഇലന്ത്കടവിൽ നടക്കുന്ന സമാപനം പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.

#MalabarRiverFestival #July #Chalipuzha #Iruvanji #Meentullipara

Next TV

Related Stories
ചെങ്കൊടിയേറി; സിപിഐഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിൽ തുടക്കം

Apr 2, 2025 10:11 AM

ചെങ്കൊടിയേറി; സിപിഐഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിൽ തുടക്കം

ചെങ്കൊടിയും തോരണങ്ങളും നിറഞ്ഞ മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്റിറില്‍ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി....

Read More >>
‘കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു; പുതിയ ജനറൽ സെക്രട്ടറി ഉയർന്നു വരും’ -എം വി ഗോവിന്ദൻ

Apr 2, 2025 09:45 AM

‘കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു; പുതിയ ജനറൽ സെക്രട്ടറി ഉയർന്നു വരും’ -എം വി ഗോവിന്ദൻ

പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പ്രായപരിധിയിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല....

Read More >>
സിനിമാക്കാരെ ബിജെപി വിരട്ടുകയാണ്, കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന സിനിമകൾ ഞങ്ങൾ ബഹിഷ്കരിക്കാറില്ല - സന്ദീപ് വാര്യർ

Mar 30, 2025 02:07 PM

സിനിമാക്കാരെ ബിജെപി വിരട്ടുകയാണ്, കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന സിനിമകൾ ഞങ്ങൾ ബഹിഷ്കരിക്കാറില്ല - സന്ദീപ് വാര്യർ

ആവശ്യമില്ലാത്തവർ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമർശിക്കേണ്ടവർ രാഷ്ട്രീയമായി...

Read More >>
പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്ത്

Mar 30, 2025 08:35 AM

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്ത്

രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച...

Read More >>
എമ്പുരാൻ, ബിജെപി വിരുദ്ധ ഉള്ളടക്കം സെന്‍സർ ബോര്‍ഡ് അറിയിച്ചില്ലെന്ന് വിമർശനം; പരിശോധിക്കാമെന്ന് അധ്യക്ഷൻ

Mar 29, 2025 08:49 AM

എമ്പുരാൻ, ബിജെപി വിരുദ്ധ ഉള്ളടക്കം സെന്‍സർ ബോര്‍ഡ് അറിയിച്ചില്ലെന്ന് വിമർശനം; പരിശോധിക്കാമെന്ന് അധ്യക്ഷൻ

ബഹിഷ്‌കരണം ബിജെപിയുടെ നയമല്ലെന്നും കോര്‍കമ്മിറ്റി വ്യക്തമാക്കി....

Read More >>
സജീ ചെറിയാനെതിരെ പരോക്ഷ വിമര്‍ശനം; പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ജി സുധാകരൻ

Mar 26, 2025 06:50 AM

സജീ ചെറിയാനെതിരെ പരോക്ഷ വിമര്‍ശനം; പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ജി സുധാകരൻ

രാഷ്ട്രീയത്തിൽ മാറ്റം വരികയാണ്. ബിജെപി പ്രസിഡന്‍റായി ആര്‍എസ്എസ് അംഗം അല്ലാത്ത ഒരാളെ കൊണ്ടുവന്നത്...

Read More >>
Top Stories