കോഴിക്കോട്: (newskozhikode.in) സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ (കെ.സി.കെ.ഇ.രാജ – 94 ) ബാംഗ്ലൂരിലെ വസതിയിൽ അന്തരിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് ആയ കെ.സി.കെ.ഇ രാജ കോട്ടക്കൽ കിഴക്കെ കോവിലകം അംഗമാണ്.
അഴകപ്പുറം കുബേരൻ നമ്പൂതിരിയുടേയും കിഴക്കെ കോവിലകം കുഞ്ഞുമ്പാട്ടി തമ്പുരാട്ടിയുടേയും മകനാണ്.
ഭാര്യ മങ്കട കോവിലകത്ത് സുഭദ്ര തമ്പുരാട്ടി. മക്കൾ വിനോദ് രാജ (ഫിലിം മേക്കർ), ശൈലജ വർമ.
കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയുടെ ഇളയ സഹോദരനാണ്. ഗുരുവായൂർ, മമ്മിയൂർ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായിരുന്നു.
#EralpadRaja #second #runner-up #SamothiriSwarupam #passedaway