കോഴിക്കോട് : (kozhikode.truevisionnews.com) റോട്ടറി കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി.
കൊമ്മേരി എ എൽ പി സ്‌കൂളിന് കളർ പ്രിന്റ്ർ, ചാലപ്പുറം അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻട്രാക്ട് ക്ലബ്, രാമനാട്ടുകര എൽ ഐ സി കോളനിയിൽ അംഗ പരിമിതർക്കായി വീൽ ചെയർ സമർപ്പണം എന്നീ പദ്ധതികൾ നടപ്പിലാക്കി.
റോട്ടറി ഇന്റർനാഷണൽ 3204 ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധറിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ റോട്ടറി സൗത്ത് പ്രസിഡണ്ട് പി സി കെ രാജൻ അധ്യക്ഷനായി. 150 ദിവസം കൊണ്ട് 400 പ്രൊജക്റ്റ്‌കളാണ് പൂർത്തികരിച്ചത്.
അടുത്ത ദിവസം കോഴിക്കോട് തടമ്പാട്ട്താഴം വയോജന പാർക്ക് സമർപ്പിക്കുമെന്ന് ക്ലബ് പ്രസിഡണ്ട് പി സി കെ രാജൻ പറഞ്ഞു.
ഡോ. സേതു ശിവങ്കർ, ജോർജ് ചെലാനി, സജിത്ത് ഞാളൂർ, കെ രാധാകൃഷ്ണൻ, കെ അരവിന്ദാക്ഷൻ, സെക്രട്ടറി ഡോ.കെ ശ്രീജിൽ,ട്രഷറർ സി എ വിപിൻ രാജ്, ഡോ സനന്ദ് രത്നം,ടി കെ രാധാകൃഷ്ണൻ, പ്രമോദ് പ്രഭാകർ തുടങ്ങിയവർ സന്നിഹിതരായി.
#Various #projects #started #under #auspices #RotaryCalicutSouth