നടുവണ്ണൂർ : (kozhikode.truevisionnews.com) നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
എല്ലാ വാർഡുകളിലും വീട്ടുകൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദീപം തെളിയിച്ചു.
മന്ദങ്കാവിൽ പഞ്ചായത്ത് തല ഉദ്ഘാടന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.
ദീപം തെളിയിക്കൽ ,ഫ്ലാഷ് മോബ് എന്നിവ നടന്നു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷം വഹിച്ചു.
പി .സുധൻ ,സി.എം.നാരായണൻ ,എം.സുധാകരൻ ,കെ.എം.ശ്രീജ ,ഷീജ ജെ.എച്ച് .ഐ എന്നിവർ സംസാരിച്ചു.
കെ. വി. വിപ്ലവൻ എച്ച് ഐ സ്വാഗതവും ,സ്മിത കെ.എം നന്ദിയും രേഖപെടുത്തി.
#Naduvannur #GramaPanchayat #FamilyHealthCenter #organized #AIDSDay #celebration