#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി
May 29, 2024 08:56 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ്‌ 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു.

കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതിയ തീയതി പിന്നീട് അറിയിക്കും.

പേരാമ്പ്രയിലെ മരുതേരി അംഗൻവാടിയിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. 

അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്.

വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

#Rain: #Tomorrow #Anganwadientrancefestival #postponed

Next TV

Related Stories
ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

May 8, 2025 11:47 PM

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി പാലത്ത് സ്വദേശിനിയായ തഫ്ഹീമ...

Read More >>
അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

May 6, 2025 09:24 PM

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം...

Read More >>
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

May 4, 2025 08:50 PM

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ...

Read More >>
Top Stories