#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ
May 16, 2024 12:54 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി.

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്.

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.

കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.

വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

റ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.

ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു.

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

#Four-#year-#old #girl #gets #tongue #surgery #instead #finger: #Mistake #KozhikodeMedicalCollege

Next TV

Related Stories
#SchoolArtsFestival | കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവം: പ്രൗഡോജ്ജ്വല തുടക്കം

Oct 29, 2024 05:51 PM

#SchoolArtsFestival | കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവം: പ്രൗഡോജ്ജ്വല തുടക്കം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ സന്തോഷ് മാസ്റ്റർ...

Read More >>
#youngTalentAward | ലസ്ന വിലാസന് ഫിലമെൻ്റ്' യുവ പ്രതിഭാ പുരസ്കാരം

Oct 29, 2024 05:48 PM

#youngTalentAward | ലസ്ന വിലാസന് ഫിലമെൻ്റ്' യുവ പ്രതിഭാ പുരസ്കാരം

ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ഭാരവാഹികളായ അജികുമാർ പനമരം രഞ്ജിത്ത് എസ് കരുൺ എന്നിവർ ചടങ്ങിൽ...

Read More >>
#Waterauthority | 'വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾ'; ജല അതോറിറ്റി സമര ശൃംഖല ആരംഭിച്ചു

Oct 29, 2024 02:26 PM

#Waterauthority | 'വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾ'; ജല അതോറിറ്റി സമര ശൃംഖല ആരംഭിച്ചു

ബി രാഗേഷ്, പി പ്രമോദ്,പി .പി ഇല്ല്യാസ്, മെറിൻ ജോൺ, ടി. പി രാധാകൃഷ്ണൻ, കെ. എം വിനോദൻ, ഷിബിൻ ജി തുടങ്ങിയവർ...

Read More >>
#inspection | ക്വാറികളുടെ പ്രവർത്തനം; കോഴിക്കോട് താലൂക്കിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

Oct 29, 2024 02:20 PM

#inspection | ക്വാറികളുടെ പ്രവർത്തനം; കോഴിക്കോട് താലൂക്കിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

​ഫീൽഡ്തല പരിശോധനക്ക് കോഴിക്കോട് സബ് കലക്ടർ ഹർഷിൽ മീണ ഐ എ എസ് നേത്യത്വം നൽകി, കോഴിക്കോട് തദ്ദേശസ്വയംഭരണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ പൂജലാൽ കെ എ...

Read More >>
#UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Oct 28, 2024 07:57 PM

#UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

പണി ഉടൻ തുടങ്ങിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും യോഗത്തിൽ ഹനീഫ് വാകയാട് അധ്യക്ഷത...

Read More >>
#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

Oct 28, 2024 03:24 PM

#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ എൻഡിഎ ജനപ്രതിനിധി നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമാവണമെന്നും, വയനാട്ടിലെ എൻഡിഎയുടെ വിജയം കാലഘട്ടത്തിൻറെ...

Read More >>
Top Stories










News Roundup






Entertainment News