---
title: "#VKSajeevan | പെരുവയലിൽനടന്നത് കള്ളവോട്ട് ഏത് വിധേനയും ജയിക്കാനാണ് യുഡിഎഫ് ശ്രമം: അഡ്വക്കറ്റ് വി കെ സജീവൻ "
english_title: "#UDF #trying #win #fakevotes #Peruvayal #means: #Advocate #VKSajevan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/200091/udf-trying-win-fakevotes-peruvayal-means-advocate-vksajevan"
published_at: "2024-04-20T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662401e1d3f2c_VVVV.jpg"
keywords: []
---

# #VKSajeevan | പെരുവയലിൽനടന്നത് കള്ളവോട്ട് ഏത് വിധേനയും ജയിക്കാനാണ് യുഡിഎഫ് ശ്രമം: അഡ്വക്കറ്റ് വി കെ സജീവൻ 

> **Lead Summary:** **കോഴിക്കോട് : [** കുന്നമംഗലം നിയോജകമണ്ഡലത്തിലെ പെരുവയൽ പഞ്ചായത്തിൽ എൺപത്തിനാലാം നമ്പർ ബൂത്തിൽ നടന്നത് യുഡി എഫ് സ്പോൺസേർഡ് കള്ളവോട്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള പായമ്പുറത്ത് ജാനകി അമ്മയ്ക്ക് പകരം ലിസ്റ്റിൽ പേരില്ലാത്ത കൊടശേരി ജാനകി അമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചത് അത്യന്തം ഗൗരവകരമായ സംഭവമാണ്.

## Article Content

**കോഴിക്കോട് : [** കുന്നമംഗലം നിയോജകമണ്ഡലത്തിലെ പെരുവയൽ പഞ്ചായത്തിൽ എൺപത്തിനാലാം നമ്പർ ബൂത്തിൽ നടന്നത് യുഡി എഫ് സ്പോൺസേർഡ് കള്ളവോട്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള പായമ്പുറത്ത് ജാനകി അമ്മയ്ക്ക് പകരം ലിസ്റ്റിൽ പേരില്ലാത്ത കൊടശേരി ജാനകി അമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചത് അത്യന്തം ഗൗരവകരമായ സംഭവമാണ്.

ക്രമക്കേട് നടത്തിയത് ബി എൽ ഒ ആണെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

പരാജയ ഭീതി യുഡിഎഫ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.

ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റിനിർത്തണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതി നൽകും. വി കെ സജീവൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/200091/udf-trying-win-fakevotes-peruvayal-means-advocate-vksajevan)