കോഴിക്കോട്: (newskozhikode.in) അഭിഭാഷക വൃത്തിയില്‍ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി കുമാരന്‍ കുട്ടിയെ കോഴിക്കോട് ബാര്‍ അസോസിയേഷനും സഹപ്രവര്‍ത്തകരം ചേര്‍ന്ന് ആദരമൊരുക്കി.
അഭിഭാഷകര്‍ സമൂഹത്തോടുള്ള പ്രതബദ്ധത കാത്തുസൂക്ഷിക്കണമെന്നും പൊതുസമൂഹത്തില്‍ ഉന്നതിയില്‍ എത്തിയവര്‍ അഭിഭാഷകൃത്തി സ്വീകരിച്ചവരാണെന്നും ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
മാനുഷിക മൂല്യത്തിനുവേണ്ടി നിലകൊള്ളുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത കുമാരന്‍കുട്ടി അഭിഭാഷക തലമുറയ്ക്ക് അനുപേക്ഷണീയ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. കണ്ണുകളില്‍ അഗ്നിയും ആത്മവിശ്വാസം തുടിക്കുന്ന ഭാവവുമുളള ഒരു ചെറുപ്പക്കാരനെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാര്‍അസോസിയേഷനില്‍ കണ്ടുമുട്ടിയതെന്നും അയാള്‍ തന്റെ പ്രഫഷനില്‍ അടയാളങ്ങള്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചതായും കേരള ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍. ബസന്ത് പറഞ്ഞു.
ആ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ലെന്നതാണ് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും അഭിഭാഷകര്‍ നിയമത്തിന്റെ കാവലാളാവണമെന്ന സന്ദേശമാണ് അഡ്വ. കുമാരന്‍കുട്ടിയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണം.
സാധാരണക്കാരന്റെ വേദനമനസ്സിലാക്കണം, അവരെ ചേര്‍ത്തുനിര്‍ത്തുന്നവരാകണം. നീതിതേടുന്നവരുടെ ഭാഷയാവണം കോടതി ഭാഷയെന്നും നിയമവൃത്തി കാലോചിതമാറ്റത്തിന് വിധേയമായില്ലെങ്കില്‍ തിരസ്‌കരിക്കപ്പെടുമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കോടതിക്കുള്ളത് സമൂഹത്തോട് നീതിബോധമുളള മേല്‍നോട്ടക്കാരന്റെ റോളാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. എംജി അശോകന്‍ അധ്യക്ഷത വഹിച്ചു.
കെ.കെ.രമ എം.എൽ.എ , എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ, ജില്ല ജഡ്ജ് എസ്.മുരളീ കൃഷ്ണ,
ബാർകൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ.അനിൽ കുമാർ, ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജലജാറാണി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എ.ദിനേശ് പരിചയപ്പെടുത്തി. അഡ്വ. പി. രജിത് കുമാർ സ്വാഗതവും അഡ്വ. ഒ.ശശി നന്ദിയും പറഞ്ഞു.
#Golden #glitter #legal #profession;#AdvPKumaran #Kozhikode's #tribute to