#PanakkadKhasiFoundationLeadership | പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നേതൃസംഗമം 17-ന്

#PanakkadKhasiFoundationLeadership | പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നേതൃസംഗമം 17-ന്
Feb 15, 2024 08:37 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) പാണക്കാട് നിന്ന് ഖാസിമാരായി ബൈഅത് ചെയ്ത മഹല്ല്, സ്ഥാപനതല സാരഥി സംഗമം ഈ മാസം 17-ന് രാവിലെ 9 മണിക്ക് കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും.

അധാര്‍മികതയുടെ അതിപ്രസരവും നവലിബറല്‍ അരാജകത്വവും ന്യൂജന്‍ ഫാഷന്‍ തരംഗവും താളംതെറ്റുന്ന കുടുംബവിഷയങ്ങളും അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിശ്വാസ ആചാര അനുഷ്ഠാന മേഖലയിലെ നവീന ആശയങ്ങളെ പ്രതിരോധിക്കാനും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും മഹല്ല് ശാക്തീകരണ പദ്ധതി ലക്ഷ്യമാക്കി ഈ സംഗമം വിളിച്ചുചേര്‍ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

പാണക്കാട് നിന്ന് ഖാസിമാരായി സേവനം തുടര്‍ന്നുവരുന്ന കണ്ണൂര്‍, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ മഹല്ല് സ്ഥാപന ഭാരവാഹികളും ഖതീബുമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

വൈജ്ഞാനിക സാങ്കേതിക തികവോടെ ഓഫിസ് ക്രമീകരിച്ച് മസ്‌ലഹത്, റിലീഫ്, എജുക്കേഷണല്‍ സമിതികള്‍ രൂപീകരിച്ച് മുഴുസമയ സേവനം ലഭ്യമാകുന്ന രീതിയില്‍ പാണക്കാട് ഖാസി ഭവന്‍ ആവിഷ്‌കരിക്കലും ഇതിന്റെ ഭാഗമായി നടക്കും.

ഇതിന്റെ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. നേതൃസംഗമം 17ന് രാവിലെ 8 മണിക്ക് സമസ്ത കേരള ജംഇയതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്്‌ല്യാര്‍ സമസ്തയുടെ പതാക ഉയര്‍ത്തുന്നതോടെ തുടങ്ങും.

തുടര്‍ന്ന് സാദാത്തുക്കളുടെയും ഉലമാക്കളുടെയും സാന്നിധ്യത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 9 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് നിസാര്‍ അഹ്മദ് ഹുസൈനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും.

എം.ടി അബ്ദുല്ല മുസ്്‌ല്യാര്‍, ഉമര്‍ മുസ്്‌ല്യാര്‍ കൊയ്യോട്, മൊയ്തീന്‍കുട്ടി മുസ്്‌ല്യാര്‍ കോട്ടുമല, കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍ നെല്ലായ, ഡോ. മുഹമ്മദ് ബഹാഉദ്ധീന്‍ നദ്‌വി, ഹംസ മുസ്്‌ല്യാര്‍ വയനാട്, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ പ്രസംഗിക്കും.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി വിഷയങ്ങള്‍ അവതരിപ്പിക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ സന്ദേശം നല്‍കും.

സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.സി മായിന്‍ഹാജി, കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കോര്‍ഡിനേറ്റര്‍ നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് കണ്‍വീനര്‍ അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ പങ്കെടുത്തു.

#PanakkadKhasiFoundation #Leadership #Meeting

Next TV

Related Stories
ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

May 8, 2025 11:47 PM

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി പാലത്ത് സ്വദേശിനിയായ തഫ്ഹീമ...

Read More >>
അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

May 6, 2025 09:24 PM

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം...

Read More >>
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

May 4, 2025 08:50 PM

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ...

Read More >>
Top Stories










Entertainment News