#CalicutInternationalAirport | കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; ഉന്നതതല ചര്‍ച്ച 19-ന്

#CalicutInternationalAirport | കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; ഉന്നതതല ചര്‍ച്ച 19-ന്
Feb 15, 2024 08:31 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് സാധ്യതകളെ സംബന്ധിച്ച് ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അല്‍ഹിന്ദ് ഗ്രൂപ്പാണ് ഈ മാസം 19-ന് രാവിലെ 11-ന് എയര്‍പോര്‍ട്ട് അതോറിറ്റി കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍ , എയര്‍പോര്‍ട്ട് അധികൃതര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികള്‍, 30 ഓളം വിമാന കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മലേഷ്യ, സിംഗപൂര്‍, തായ്‌ലാന്റ് തുടങ്ങി രാജ്യങ്ങളിലേക്കും വ്യോമയാന സര്‍വീസുകള്‍ വ്യാപിക്കുകയും ആഭ്യന്തരസര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുന്നതിനും വേണ്ടിയാണ് ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.എം മുബഷീര്‍, കോര്‍പറേറ്റ് ഡയറക്ടര്‍ നുറുദ്ദീന്‍ എ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

#More #services #from #Karipur; #High #Level #Discussion on 19

Next TV

Related Stories
ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

May 8, 2025 11:47 PM

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി പാലത്ത് സ്വദേശിനിയായ തഫ്ഹീമ...

Read More >>
അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

May 6, 2025 09:24 PM

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം...

Read More >>
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

May 4, 2025 08:50 PM

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ...

Read More >>
Top Stories

Entertainment News