#CalicutInternationalAirport | കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; ഉന്നതതല ചര്‍ച്ച 19-ന്

#CalicutInternationalAirport | കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; ഉന്നതതല ചര്‍ച്ച 19-ന്
Feb 15, 2024 08:31 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് സാധ്യതകളെ സംബന്ധിച്ച് ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അല്‍ഹിന്ദ് ഗ്രൂപ്പാണ് ഈ മാസം 19-ന് രാവിലെ 11-ന് എയര്‍പോര്‍ട്ട് അതോറിറ്റി കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍ , എയര്‍പോര്‍ട്ട് അധികൃതര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികള്‍, 30 ഓളം വിമാന കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മലേഷ്യ, സിംഗപൂര്‍, തായ്‌ലാന്റ് തുടങ്ങി രാജ്യങ്ങളിലേക്കും വ്യോമയാന സര്‍വീസുകള്‍ വ്യാപിക്കുകയും ആഭ്യന്തരസര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുന്നതിനും വേണ്ടിയാണ് ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.എം മുബഷീര്‍, കോര്‍പറേറ്റ് ഡയറക്ടര്‍ നുറുദ്ദീന്‍ എ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

#More #services #from #Karipur; #High #Level #Discussion on 19

Next TV

Related Stories
പുനത്തിൽ തറവാട് കുടുംബ സംഗമം

May 16, 2025 08:00 PM

പുനത്തിൽ തറവാട് കുടുംബ സംഗമം

പുനത്തിൽ തറവാട് കുടുംബ സംഗമം...

Read More >>
'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

May 16, 2025 07:32 PM

'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല റിസോഴ്സ്...

Read More >>
ഏകദിന ശിൽപശാല സംഘടിപ്പിച്ചു

May 14, 2025 09:48 PM

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ഏകദിന ശിൽപശാല...

Read More >>
ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

May 13, 2025 09:14 PM

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ്...

Read More >>
എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

May 13, 2025 04:41 PM

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി...

Read More >>
News Roundup