കോഴിക്കോട് : (kozhikode.truevisionnews.com) മലബാറിലെ സോഷ്യലിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവർത്തനം ശക്തമാക്കി സമാജ് വാദി പാർട്ടി പ്രവർത്തകർ.
പാർട്ടി സംസ്ഥാന അധ്യക്ഷൻ സജി പോത്തൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ചിരുന്നു.
വിലങ്ങാട് നിവാസികളുടെ പ്രശ്നങ്ങൾ സമാജ് വാദി പാർട്ടി എം പി മാർ പാർല്മെൻ്റിൽ ഉന്നയിക്കുമെന്ന് നേതാക്കൾ വിലങ്ങാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. കോഴിക്കോട് നടന്ന ജില്ലാ പ്രവർത്തക യോഗം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.സി. ഉബൈദ് നൂറാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞായിൻകുട്ടി മാസ്റ്റർ സ്വാഗതം ആശംസിച്ചു.
സംസ്ഥാന സെക്രട്ടറി ജനറൽ സുകേശന്‍ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ . റോയി ചെമ്മനം, സംസ്ഥാന ജനറൽ സെക്രട്ടറി ബെൻ ഇണ്ടിക്കാട്ടിൽ, അബ്ദുൽ റഹ്മാൻ അമ്പലക്കണ്ടി, ശ്രീ. ഭാസ്കര പയ്യട, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, സഞ്ജയ് ബാവ വടകര തുടങ്ങിയവർ പ്രസംഗിച്ചു.
സമാജ്‌വാദി പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ആകൃഷ്ടരായി നിരവധി പ്രവർത്തകർ പാർട്ടിയുടെ ഭാഗമായിയെന്നും.
ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരെയും ജില്ലാ ഭാരവാഹികളെയും യുവജന സംഘടനാ ഭാരവാഹികളെയും തെരത്തെടുത്തതായി പാർട്ടി നേതൃത്വം അറിയിച്ചു.
മുഹമ്മദ് ഹാരിസ് - ( സമാജ്‌വാദി പാർട്ടി ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്. ) . ഷെരീഫ് - (കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ്) നസീം അഹമ്മദ് - (തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ) അബ്ദുൾ റഹ്മാൻ അമ്പലക്കണ്ടി- (നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് )
അബ്ദുള്ള -( സമാജ്‌വാദി പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്. ) . കളത്തിൽ മുഹമ്മദ് ഇഖ്ബാൽ (കോഴിക്കോട് ജില്ലാ സെക്രട്ടറി ) . സഞ്ജയ് ബാവ - (സമാജ് വാദി യുവജൻ സഭ കോഴിക്കോട് ജില്ലാ പ്രസിഡന്റ്.) . ജൻഷീദ് കെ കെ - (സമാജ്‌വാദി യുവജൻ സഭ കേരള സംസ്ഥാന സെക്രട്ടറി) എന്നിവരെ തെരത്തെടുത്തു
#SamajwadiParty #announced #presence #Malabar #Kozhikode #announced #newoffice #bearers