#Jaivam | ബേപ്പൂരിൽ എൻ.എസ്.എസ് ‘ജൈവം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

#Jaivam | ബേപ്പൂരിൽ എൻ.എസ്.എസ് ‘ജൈവം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
Sep 3, 2024 08:06 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ബേപ്പൂർ ഗവ. റീജിയനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ജൈവം’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് കോർപറേഷൻ കൗൺസിലർ രജനി തോട്ടുങ്ങൽ എൻ.എസ്.എസ് പതാക ഉയർത്തി ഉദ്ഘാനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.പി. സ്വപ്ന അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്‌ട്രസ് പി. യമുന, എസ്.എം.സി വർക്കിംഗ്‌ ചെയർമാൻ കെ.വി. മുസ്തഫ, എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ വി. ജയൻ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിൽ ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് ‘സുഖദം’ സൗജന്യ ആയുർവേദ മെഡിക്കൽ കാമ്പും യൂറിക് ആസിഡ് പരിശോധനയും മരുന്നു വിതരണവും നടത്തി.

കാമ്പിന് ബേപ്പൂർ ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ഹൃദ്യ, ഡോ. ധന്യ, വി.എസ്. ജിഷ, എൻ.പി. ശ്രീഷ്മജ, ഓലശ്ശേരി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സബാഹ്, എൻ.പി. ഹാരിസ് എന്നിവർ നേതൃത്വം നൽകി.

ഗൂഫിക് കമ്പനിയുടെ നേതൃത്വത്തിലാണ് സൗജന്യ യൂറിക് ആസിഡ് പരിശോധന നടത്തിയത്. യോഗ ഇൻസ്‌ട്രക്ടർ ഗായത്രി വളണ്ടിയർമാർക്ക് യോഗ പരിശീലനം നൽകി.

‘വയനാടൊരുക്ക’ത്തിന് എൽ.ഇ.ഡി. ബൾബ് വില്പനയിലൂടെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട്‌ ശേഖരിച്ചു. ‘കൂട്ടുകൂടാം കൂടൊരുക്കാം’ എനർജി സെഷന് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നേതൃത്വം നൽകി.

വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് ലിംഗവിവേചന അക്രമങ്ങൾക്കും സ്ത്രീ ചൂഷണങ്ങൾക്കുമെതിരെ ‘സമം ശ്രേഷ്ഠം’ ജെൻഡർ പാർലിമെന്റ്, സമത്വജ്വാല എന്നിവയും നടന്നു. ഫാത്തിമ നിദ, പിയൂഷ്‌ എന്നിവർ ‘ജൈവം’ ക്യാമ്പ് പത്രം റിലീസ് ചെയ്തു.

എൻ. എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ എസ്.വി. രാജേഷ് ക്യാമ്പ് സന്ദർശിച്ചു.

പ്രിൻസിപ്പൽ എം. ആയിഷ സജ്‌ന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി. ജയൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. ഷിയാസ്, ഗാനരചയിതാവ് നിധീഷ് നടേരി, അരുൺ അലോഷ്യസ്, ഗ്രീൻസി ഷാജി, ലീന ഷജ്‍ലു, എൻ.എസ്.എസ്. റിസോഴ്സ് പേഴ്സൺ ടീം അംഗം പി.പി. മുഹമ്മദ് സക്കീർ,

രാജൻ നെല്ലിക്കോട്ട്, പി.ടി.എ. വൈസ് പ്രസിഡന്റ്‌ പി. നിയാസ്, വൊളണ്ടിയർ ലീഡർമാരായ എൻ.പി. മുഹമ്മദ്‌ സ്വാലിഹ്, എൻ.പി. ഫാത്തിമ നിദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വളണ്ടിയർമാരുടെ വിവിധ കലാപരിപാടികളും നടന്നു.

#NSS #Jaivam #organized #twoday #cohabitationcamp #Beypur

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall